അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ഭി​ന​ന്ദ​ന​മെ​ത്തി; ത്രി​ല്ല​ടി​ച്ച് ജാ​ക്സ​ന്‍
Friday, January 15, 2021 11:40 PM IST
ഡി. ​ദി​ലീ​പ്

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​മാ​യി എ​ഴു​തി​യ ക​വി​ത​യ്ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ ല​ഭി​ച്ച​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം ക്ലാ​സു​കാ​ര​നാ​യ എ​സ്.​എ​സ്. ജാ​ക്സ​ന്‍.

ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ജാ​ക്സ​ന്‍ എ​ഴു​തി​യ ക​വി​ത​യി​ലെ വ​രി​ക​ള്‍ ഉ​ദ്ധ​രി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍​ക്കും കൂ​ട്ടു​കാ​ര്‍​ക്കു​മി​ട​യി​ല്‍ ജാ​ക്സ​ന്‍ താ​ര​മാ​യ​ത്. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ക​ഥ​ക​ളോ​ടാ​ണ് ജാ​ക്സ​ന് ക​മ്പം. ഏ​റെ വാ​യി​ക്കു​ന്ന​തും എ​ഴു​തു​ന്ന​തും ക​ഥ​ക​ള്‍ ത​ന്നെ. സ്കൂ​ള്‍ മാ​ഗ​സി​നി​ല്‍ അ​വ​യൊ​ക്കെ എ​ല്ലാ വ​ര്‍​ഷ​വും അ​ച്ച​ടി​ച്ചു വ​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ അ​വി​ചാ​രി​ത​മാ​യാ​ണ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ക​വി​ത​യി​ല്‍ ഒ​രു കൈ ​നോ​ക്കാ​ന്‍ ജാ​ക്സ​ന്‍ തീ​രു​മാ​നി​ച്ച​ത്. "മ​ഹാ​വ്യാ​ധി​യി​ല്‍ മ​നം വി​ട​രാ​തെ' എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ എ​ഴു​തി​യ ക​വി​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അ​ക്ഷ​ര​വൃ​ക്ഷം മാ​ഗ​സി​നി​ല്‍ അ​ച്ച​ടി​ച്ചു വ​ന്നു. പി​ന്നാ​ലെ ധ​ന​മ​ന്ത്രി അ​ത് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ ഉ​ദ്ധ​രി​ച്ചു. അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി നി​റ​യെ ഫോ​ണ്‍ വി​ളി​ക​ള്‍ പി​ന്നാ​ലെ ജാ​ക്സ​നെ തേ​ടി​യെ​ത്തി. അ​തോ​ടെ സ​ന്തോ​ഷം നൂ​റി​ര​ട്ടി​യാ​യി. "ആ ​ക​വി​ത​യു​ടെ കാ​ര്യം ഞാ​ന്‍ മ​റ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു' എ​ന്ന് പ​റ​യു​മ്പോ​ള്‍ ജാ​ക്സ​ന്‍റെ വാ​ക്കു​ക​ളി​ല്‍ കൗ​തു​ക​വും ആ​ഹ്ലാ​ദ​വും നി​റ​ഞ്ഞു.

ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തോ​ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന വി​വേ​ച​ന​ങ്ങ​ള്‍ അ​ക്ക​മി​ട്ടു നി​ര​ത്തു​ന്ന ഭാ​ഗ​ത്താ​ണ് ധ​ന​മ​ന്ത്രി ജാ​ക്സ​ന്‍റെ ക​വി​ത ശ​ക​ലം ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. "എ​ത്ര താ​ഴ്ച​ക​ള്‍ ക​ണ്ട​വ​ര്‍ ന​മ്മ​ള്‍, എ​ത്ര ചു​ഴി​ക​ളി​ല്‍ പി​ട​ഞ്ഞ​വ​ര്‍ ന​മ്മ​ള്‍എ​ത്ര തീ​യി​ല​മ​ര്‍​ന്ന​വ​ര്‍ ന​മ്മ​ള്‍, ഉ​യ​ര്‍​ത്തെ​ണീ​ക്കാ​നാ​യി ജ​നി​ച്ച​വ​ര്‍ ന​മ്മ​ള്‍മ​രി​ക്കി​ലും തോ​ല്‍​ക്കി​ല്ല ന​മ്മ​ള്‍'​എ​ന്ന വ​രി​ക​ള്‍ ഉ​ദ്ധ​രി​ച്ച ധ​ന​മ​ന്ത്രി നാം ​തോ​ല്‍​ക്കാ​ന്‍ നി​ശ്ച​യി​ച്ചി​ട്ടി​ല്ല, അ​തി​ജീ​വി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും പ്ര​സ്താ​വി​ച്ചു.

ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​റും ടെ​ലി​ഫി​ലിം സം​വി​ധാ​യ​ക​നു​മാ​യ പി​താ​വ് സാ​ജു ജാ​ക്സ​നി​ല്‍ നി​ന്നാ​ണ് എ​ഴു​താ​നു​ള്ള വാ​സ​ന ജാ​ക്സ​ന് കി​ട്ടി​യ​ത്. അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ത​ന്നെ ജാ​ക്സ​ന്‍ അ​ച്ഛ​ന്‍റെ പു​സ്ത​ക​ങ്ങ​ളി​ല്‍ ക​ണ്ണു വ​ച്ചു. അ​വ​ധി​ക്കാ​ല​ത്തും ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലും ക​ഥ​ക​ള്‍ വാ​യി​ച്ച് വാ​യി​ച്ച്, ജാ​ക്സ​ന്‍ ചെ​റു​ക​ഥ​ക​ള്‍ എ​ഴു​താ​ന്‍ തു​ട​ങ്ങി. ആ ​ക​ഥ​ക​ളൊ​ക്കെ സ്കൂ​ള്‍ മാ​ഗ​സി​നി​ല്‍ അ​ച്ച​ടി​ച്ചു വ​ന്നു. സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക​യാ​യ അ​മ്മ മേ​രി ജെ​ന്‍റി​ല്‍​ഡ മ​ക​ന്‍റെ വാ​സ​ന​ക​ള്‍​ക്കു പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കി കൂ​ടെ​യു​ണ്ട്. ചൂ​ഴ​മ്പാ​ല​യി​ലെ ’സ്പാ​രോ ക്വാ​ര്‍​ട്ടേ​ഴ്സ്’ വീ​ട്ടി​ല്‍ അ​ച്ഛ​നു​ള്ള​തു​പോ​ലെ സ്വ​ന്ത​മാ​യി ഒ​രു ലൈ​ബ്ര​റി​യു​ണ്ടാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് കൊ​ച്ചു ജാ​ക്സ​ന്‍. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഹാ​നി​യേ​ല്‍, ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഹെ​സി​യ എ​ന്നി​വ​രാ​ണ് ജാ​ക്സ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍.