ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ന​ൽ​കി
Saturday, January 16, 2021 11:41 PM IST
ആ​റ്റി​ങ്ങ​ൽ: ബ​സ് യാ​ത്ര​ക്കാ​രി​യി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ​വ​ള​തി​രി​കെ ന​ല്‍​കി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍.
ആ​റ്റി​ങ്ങ​ൽ - വെ​ഞ്ഞാ​റ​മ്മൂ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന അ​ശ്വ​തി ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബ​സി​ൽ നി​ന്ന് സ്വ​ർ​ണ വ​ള ക​ള​ഞ്ഞു കി​ട്ടി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ചു. ആ​റ്റി​ങ്ങ​ൽ ഇ​ന്ത്യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ജി​ൽ​ഫി​യു​ടെ സ്വ​ർ​ണ വ​ള​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ മു​ദാ​ക്ക​ലി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി ന​ഷ്ട​പെ​ട്ട​ത്.
ഇ​ന്ന​ലെ രാ​വി​ലെ ആ​റ്റി​ങ്ങ​ൽ സി ​ഐ ഷാ​ജി​യും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ​വ​ച്ച് ജി​ൽ​ഫി​ക്ക് വ​ള തി​രി​കെ ന​ൽ​കി.