മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന സ​ർ​ക്കാ​രാ​ണ് നി​ല​വി​ലു​ള്ള​ത്: മു​ഖ്യ​മ​ന്ത്രി
Tuesday, February 23, 2021 11:40 PM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന സ​ർ​ക്കാ​രാ​ണ് ഇ​ട​തു സ​ർ​ക്കാ​രെ​ന്നും മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടാ​ൻ വേ​ണ്ടി ദു​ഷ് പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ . തു​റ​മു​ഖ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 27ല​ക്ഷം രൂ​പ ചെ​ല​വി​ൽ വി​ഴി​ഞ്ഞ​ത്ത് നി​ർ​മി​ച്ച തു​റ​മു​ഖ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഒാ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, മാ​രി​ടൈം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി.​ജെ. മാ​ത്യു, ക​സ്റ്റം​സ് സൂ​പ്ര​ണ്ട് സീ​താ​രാ​മ​ൻ, പോ​ർ​ട്ട് പ​ർ​സ​ർ ജോ​ൺ ക്രി​സ്റ്റ​ഫ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം. ​നി​സാ​മു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബേ​പ്പൂ​ർ, അ​ഴീ​ക്ക​ൽ, ആ​ല​പ്പു​ഴ, കൊ​ല്ലം മൈ​ന​ർ പോ​ർ​ട്ടു​ക​ളു​ടെ​യും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.