ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ ബോ​ട്ട് ഉയർ​ത്തി
Wednesday, February 24, 2021 11:35 PM IST
വി​ഴി​ഞ്ഞം: ക​ര​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി ചെ​രി​ഞ്ഞു നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഉ​യ​ർ​ത്തി.​കൊ​ല്ല​ത്തു നി​ന്നെ​ത്തി​യ ഖ​ലാ​സി​ക​ളു​ടെ മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ബോ​ട്ടി​നെ നി​വ​ർ​ത്താ​നാ​യ​ത്. ബോ​ട്ടി​നു​ള്ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും വെ​ള്ള​വും മാ​റ്റാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

തി​ര​യ​ടി​യി​ലും മ​റ്റു​മാ​യി ത​ക​ർ​ന്ന ബോ​ട്ടി​നെ ക​ട​ലി​ൽ ഇ​റ​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും ല​ക്ഷ​ങ്ങ​ൾ വേ​ണ​മെ​ന്ന് ഉ​ട​മ​സ്ഥ​ർ പ​റ​യു​ന്നു. ഫി​ഷ​റീ​സ് വ​കു​പ്പോ മ​റ്റ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ​തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കൊ​ല്ല​ത്തു നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രോ​ള​ർ ബോ​ട്ട് പൂ​വാ​ർ പൊ​ഴി​ക്ക​ര തീ​ര​ത്തേ​ക്ക് നി​യ​ന്ത്ര​ണം​തെ​റ്റി ഇ​ടി​ച്ച് ക​യ​റി​യ​ത്. മ​ണ​ലി​ൽ ഉ​റ​ച്ച ബോ​ട്ടി​നെ ക​ട​ലി​ൽ ഇ​റ​ക്കാ​ൻ അ​ദാ​നി​യു​ടെ ഒ​രു ട​ഗും കൊ​ല്ല​ത്തു നി​ന്നെ​ത്തി​യ ര​ണ്ട് ബോ​ട്ടു​ക​ളും ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ അ​വ​ർ മ​ട​ങ്ങി. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ ദി​വ​സം എ​ത്തി കാ​ര്യ​ങ്ങ​ൾ തി​ര​ക്കി മ​ട​ങ്ങി​യ​ത​ല്ലാ​തെ പി​ന്നെ തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണ​മു​ണ്ട്.​മ​ണ​ലും വെ​ള്ള​വും നി​റ​ഞ്ഞ​തോ​ടെ നൂ​റ് ട​ണ്ണു​ള്ള ബോ​ട്ടി​ന്‍റെ ഭാ​ര​വും ഇ​ര​ട്ടി​യാ​യി. പ്ര​തീ​ക്ഷി​ച്ച​തി​ന​പ്പു​റം ഭാ​രം കൂ​ടി​യ​തും നി​വ​ർ​ത്തു​ന്ന​തി​ന് കാ​ല​താ​മ​സം വ​രു​ത്തി.​കൂ​ടാ​തെ തു​ട​ർ​ച്ച​യാ​യ തി​ര​യു​ടെ ശ​ക്തി​യി​ലും ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലും ബോ​ട്ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​നി​ക​ര​യി​ൽ ക​യ​റ്റി​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ശേ​ഷം ക​ട​ലി​ൽ ഇ​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഉ​ട​മ​സ്ഥ​ർ .