ഇ​ൻ​ഷ്വ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, February 24, 2021 11:35 PM IST
നെ​ടു​മ​ങ്ങാ​ട്: ലൈ​ഫ് മി​ഷ​ൻ മു​ഖാ​ന്ത​രം നി​ർ​മി​ച്ച വീ​ടു​ക​ള്‍​ക്ക് നാ​ലു ല​ക്ഷം രൂ​പ വ​രെ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ​യു​ടെ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ നി​ർ​വ​ഹി​ച്ചു.
പ​ദ്ധ​തി പ്ര​കാ​രം ആ​ദ്യ മൂ​ന്നു​വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്രീ​മി​യം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും. സം​സ്ഥാ​ന ഇ​ന്‍​ഷ്വ​റ​ന്‍​സ് വ​കു​പ്പ് പൊ​തു​മേ​ഖ​ലാ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യാ​യ യു​ണൈ​റ്റ​ഡ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യു​മാ​യി ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2,50,547 വീ​ടു​ക​ള്‍​ക്ക് 8.74 കോ​ടി രൂ​പ​യാ​ണ് മൂ​ന്നു​വ​ര്‍​ഷ​ത്തേ​ക്ക് പ്രീ​മി​യ​മാ​യി വ​രു​ന്ന​ത്. മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷം ഗു​ണ​ഭോ​ക്താ​വി​ന് നേ​രി​ട്ട് ഇ​ന്‍​ഷ്വ​റ​ന്‍​സ് പു​തു​ക്കാം. നെ​ടു​മ​ങ്ങാ​ട്ട് ന​ട​ത്തി​യ യോ​ഗ​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ബി.​സ​തീ​ശ​ൻ,സി. ​സി​ന്ധു,പി. ​വ​സ​ന്ത​കു​മാ​രി,എ​സ്. അ​ജി​ത എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ലൈ​ഫ് ഗു​ണ​ഫോ​ക്താ​ക്ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു വി​ത​ര​ണ​വും ന​ട​ത്തി.