ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ത​ക​ർ​ന്ന മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി
Thursday, February 25, 2021 11:55 PM IST
വി​ഴി​ഞ്ഞം: ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ത​ക​ർ​ന്ന മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ക​ര​യി​ലേ​ക്ക് വ​ലി​ച്ച് ക​യ​റ്റി ആ​ക്രി​ക്ക് വി​ൽ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഉ​ട​മ​സ്ഥ​ൻ. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ​സ്ഥ​നാ​യ കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര കൈ​ത്തോ​പ്പി​ൽ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള പ​റ​ഞ്ഞു. ഇ​രു​പ​ത് വ​ർ​ഷം വി​ദേ​ശ​ത്ത് പോ​യി പ​ണി​യെ​ടു​ത്ത കാ​ശും ബാ​ങ്ക് ലോ​ണും ക​ട​മെ​ടു​ത്ത​തു​മാ​യ ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യും മു​ട​ക്കി നി​ർ​മി​ച്ച ട്രോ​ള​റാ​ണ് ന​ശി​ച്ച​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ യോ ​മ​റ്റ് സ​ഹാ​യ​ങ്ങ​ളേ ഇ​ല്ലാ​ത്ത​തി​നാ​ൽ സം​ഭ​വി​ച്ച വ​ൻ​ന​ഷ്ടം ഒ​റ്റ​ക്ക് സ​ഹി​ക്കേ​ണ്ടി വ​രും.

ഈ ​മാ​സം 18ന് ​പൂ​വാ​ർ തീ​ര​ത്ത് ഇ​ടി​ച്ച് ക​യ​റി​യ ബോ​ട്ടി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഖ​ലാ​സി​ക​ൾ ക​ഠി​ന പ്ര​യ​ത്ന​ത്തി​ലൂ​ടെ നി​വ​ർ​ത്തി നി​ർ​ത്തി​യ​ത്. ഒ​രാ​ഴ്ച്ച​ത്തെ തി​ര​യ​ടി​യി​ലും മ​റ്റു​മാ​യി ബോ​ട്ടി​ന്‍റെ ഒ​രു വ​ശം ത​ക​ർ​ന്നു. ത​ക​രാ​റ് പ​രി​ഹ​രി​ക്കാ​നാ​യി സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.
പൊ​ളി​ച്ച് പ​ണി​യ​ൽ ഇ​നി​യും വ​ൻ ബാ​ധ്യ​ത​യാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് ബോ​ട്ട് ഉ​പേ​ക്ഷി​ക്കാ​ൻ ഉ​ട​മ തീ​രു​മാ​നി​ച്ച​ത്. നി​വ​ർ​ത്തി​യ ബോ​ട്ടി​നെ കൈ​മാ​റ്റം ചെ​യ്യ​ണ​മെ​ങ്കി​ലും ക​ര​യി​ലേ​ക്ക് വ​ലി​ച്ച് ക​യ​റ്റ​ണം. ഇ​തി​നും ഖ​ലാ​സി​ക​ളു​ടെ സ​ഹാ​യം വേ​ണ്ടി​വ​രും.

മ​ണ​ലി​ൽ ഉ​റ​ച്ച ബോ​ട്ടി​നെ നി​വ​ർ​ത്തി​യെ​ടു​ക്കാ​ൻ മാ​ത്ര​മാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 75-ഓ​ളം ആ​ൾ​ക്കാ​ൾ രാ​പ്പ​ക​ൽ പ​ണി​യെ​ടു​ത്തു. കൂ​ടാ​തെ യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ സ​ഹാ​യം ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യ​താ​യും ഇ​ഗ്നേ​ഷ്യ​സ് പ​റ​യു​ന്നു. ഇ​ത്ര​യും ദി​വ​സം തീ​ര​ത്തു കി​ട​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​പ​ക്ഷം പേ​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രും ആ​ശു​പ​ത്രി വി​ട്ടു.