അ​രു​വി​ക്ക​ര​യി​ലെ കു​ടി​വെ​ള്ള ടാ​ങ്ക് നോ​ക്കു​കു​ത്തി
Tuesday, March 2, 2021 11:39 PM IST
നെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​ത്തി​ലെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് അ​രു​വി​ക്ക​ര​യി​ല്‍ നി​ര്‍​മി​ച്ച ടാ​ങ്ക് പ​ത്തു​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്നി​ല്ല. 74എം​എ​ല്‍​ഡി ജ​ല​സം​ഭ​ര​ണി​യി​ല്‍ നി​ന്നും കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന പ​ഴ​യ പൈ​പ്പ് ലൈ​നും പു​തി​യ ടാ​ങ്കും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലെ അ​പാ​ക​ത​യാ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​യ​ത്.

നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ഴ​യ വാ​ല്‍​വു​ക​ള്‍ മാ​റ്റു​ന്ന​തി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​മാ​ണ് കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച ടാ​ങ്ക് നോ​ക്കു​കു​ത്തി​യാ​കാ​ന്‍ കാ​ര​ണം. ജ​പ്പാ​ന്‍​കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2010 മാ​ര്‍​ച്ചി​ലാ​ണ് അ​രു​വി​ക്ക​ര​യി​ലെ ജ​ല​സേ​ച​ന​ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി കൂ​റ്റ​ന്‍​ടാ​ങ്ക് പ​ണി​ക​ഴി​പ്പി​ച്ച​ത്. 30ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം ഒ​രേ​സ​മ​യം ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ടാ​ങ്കി​ന്‍റെ നി​ര്‍​മാ​ണം.

പി​ടി​പി ന​ഗ​ര്‍, ഐ​രാ​ണി​മു​ട്ടം, പോ​ത്ത​ന്‍​കോ​ട്, കു​റ​വ​ന്‍​കോ​ണം തു​ട​ങ്ങി 11ഇ​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ ടാ​ങ്കു​ക​ള്‍ നി​ര്‍​മി​ച്ചി​രു​ന്നു. ഇ​തി​ല്‍ മൂ​ന്നെ​ണ്ണം മാ​ത്ര​മേ ക​മ്മീ​ഷ​ന്‍ ചെ​യ്തൊ​ള്ളു. അ​രു​വി​ക്ക​ര​യി​ലെ ടാ​ങ്ക് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി​യാ​ല്‍ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന വെ​ള്ള​നാ​ട്, അ​രു​വി​ക്ക​ര, ക​ര​കു​ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​നാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ​ഴ​യ ടാ​ങ്കി​ല്‍ നി​ന്നും വ​രു​ന്ന ലൈ​നി​നെ പു​തി​യ ടാ​ങ്കു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ 12 മ​ണി​ക്കൂ​റി​ല​ധി​കം ജ​ല​വി​ത​ര​ണം നി​ര്‍​ത്തി​വ​യ്ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ടാ​ങ്ക് പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നൊ​ടു​വി​ൽ 2018മാ​ര്‍​ച്ചി​ല്‍ 12മ​ണി​ക്കൂ​ര്‍ ഷ​ഡൗ​ണ്‍ ചെ​യ്ത​ശേ​ഷം പു​തി​യ ടാ​ങ്കി​ലേ​യ്ക്ക് വെ​ള്ളം ക​യ​റ്റി​നോ​ക്കി​യെ​ങ്കി​ലും ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.

പ​ഴ​യ​ടാ​ങ്കി​നെ​ക്കാ​ള്‍ ഏ​റെ ഉ​യ​ര​ത്തി​ല്‍ പു​തി​യ ടാ​ങ്ക് നി​ര്‍​മി​ച്ച​തും, പൈ​പ്പ് ലൈ​നു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗം കോ​ണ്‍​ക്രീ​റ്റി​ന​ടി​യി​ലാ​യ​തും പ്ര​ശ്ന​ങ്ങ​ള്‍ സ​ങ്കീ​ര്‍​ണ​മാ​ക്കി. ചോ​ര്‍​ച്ച​യു​ള്ള പ​ഴ​യ വാ​ല്‍​വു​ക​ള്‍​ക്ക് പ​ക​രം പു​തി​യ വാ​ല്‍​വു​ക​ള്‍ സ്ഥാ​പി​ക്കു​ക​യോ, പു​തി​യ ടാ​ങ്കി​ന് ഡെ​മ്മി പ്ലേ​റ്റ് ഉ​പ​യോ​ഗി​ക്കു​ക​യോ മാ​ത്ര​മാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.