അ​നു​ശോ​ച​ന സ​മ്മേ​ള​നം ചേ​ർ​ന്നു
Wednesday, March 3, 2021 11:57 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് നേ​താ​വും നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന അ​ഡ്വ. എ​ൻ. കൃ​ഷ്ണ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. അ​രു​ൺ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ മു​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി, മു​ൻ മ​ന്ത്രി കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ. ജ​യ​ദേ​വ​ൻ, സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​ഹേ​ന്ദ്ര​നാ​ചാ​രി, ബി​ജെ​പി നേ​താ​ക്ക​ളാ​യ വി.​ശ്രീ​കു​മാ​ർ , പു​ലി​പ്പാ​റ മ​ണി​ക​ണ്ഠ​ൻ, വി​തു​ര ശ​ശി, ആ​നാ​ട് ജ​യ​ൻ , ക​ല്ല​യം സു​കു, എ​ൻ. ബാ​ജി, നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ , തേ​ക്ക​ട അ​നി​ൽ, ടി. ​അ​ർ​ജു​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.