നെ​ടു​മ​ങ്ങാ​ട് -വ​ട്ട​പ്പാ​റ റോ​ഡി​ൽ മാ​ലി​ന്യ​ക്കൂ​ന്പാ​രം
Thursday, April 8, 2021 11:36 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് വ​ട്ട​പ്പാ​റ പ്ര​ധാ​ന പാ​ത​യി​ലെ കു​ഞ്ചം ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പ​ത്ത് മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്നു .
രാ​ത്രി​യു​ടെ മ​റ​വി​ൽ തു​ണി​ക​ൾ, ബ്യൂ​ട്ടി പാ​ർ​ല​റി​ലേ​യും പൗ​ൾ​ട്രി ഫാ​മി​ലെ​യും വേ​സ്റ്റു​ക​ൾ, മ​ദ്യ​ക്കു​പ്പി​ക​ൾ​എ​ന്നി​വ​യാ​ണ് ത​ള്ളു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ല​ക്ട്രി​ക് ബ​ൾ​ബു​ക​ൾ ക​ത്താ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വേ​സ്റ്റ് കൊ​ണ്ട് ത​ള്ളു​ന്ന വ​ർ​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
പ്ര​ദേ​ശ​ത്ത് സി​സി ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.