ബാ​ല​വി​കാ​സ് മേ​ള​യ്ക്ക് തി​രി​തെ​ളി​ഞ്ഞു
Monday, April 12, 2021 11:44 PM IST
വെ​ഞ്ഞാ​റ​മൂ​ട്: രം​ഗ​പ്ര​ഭാ​ത് ബാ​ല​ഭ​വ​നും രം​ഗ​പ്ര​ഭാ​തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ബാ​ല​വി​കാ​സ് മേ​ള 2021' ന് ​തി​രി​തെ​ളി​ഞ്ഞു.​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് രം​ഗ​പ്ര​ഭാ​ത് നാ​ട​ക ഗ്രാ​മ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങ് നാ​ട​ക പ്ര​വ​ർ​ത്ത​ക​നും നോ​വ​ലി​സ്റ്റു​മാ​യ കെ.​ജെ. ബേ​ബി ബാ​ല​വി​കാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ക​ഥാ​കൃ​ത്തും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ലി​ൽ വി. ​മാ​ങ്കു​ഴി മു​ഖ്യാ​തി​ഥി​യാ​യി. പ്ര​മു​ഖ നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ഷ് മ​ണ​ത്ത​ന, രം​ഗ​പ്ര​ഭാ​ത് ബാ​ല​ഭ​വ​ൻ ഡ​യ​റ​ക്ട​ർ എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, രം​ഗ​പ്ര​ഭാ​ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കെ.​ജെ. ബേ​ബി കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു. നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ഏ.​ഇ. അ​ഷ്റ​ഫ്, കേ​ര​ള ന​ട​നം അ​ധ്യാ​പി​ക പി.​കെ.​ചി​ത്ര ര​ക്ഷി​താ​ക്ക​ൾ, നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ രം​ഗ​പ്ര​ഭാ​തി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.