വേ​ന​ൽ മ​ഴ​യി​ൽ കു​റ്റി​ച്ച​ൽ കു​ള​മാ​യി
Thursday, April 15, 2021 11:33 PM IST
കാ​ട്ടാ​ക്ക​ട : വേ​ന​ൻ മ​ഴ എ​ത്തി​യ​തേ​യു​ള്ളൂ, പ​ക്ഷേ കു​റ്റി​ച്ച​ൽ ടൗ​ൺ വെ​ള്ള​ത്തി​ലാ​യി. ഇ​ന്ന​ലെ പെ​യ്ത മ​ഴ​യി​ലാ​ണ് ജം​ഗ്ഷ​ൻ ആ​കെ വെ​ള്ള​ത്തി​ലാ​യ​ത്. സം​സ്ഥാ​ന മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നാ​ണ് കു​റ്റി​ച്ച​ൽ. ഇ​വി​ടെ അ​ടു​ത്തി​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പ​ക്ഷേ വെ​ള്ള​ക്കെ​ട്ടി​നു മാ​ത്രം പ​രി​ഹാ​ര​മി​ല്ല. മ​ഴ ക​ന​ത്ത​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ഇ​രു​ച​ക്ര​വാ​ഹ​ന​മ​ട​ക്കം വെ​ള്ള​ത്തി​ൽ താ​ണു.

കു​റ്റി​ച്ച​ലി​ൽ താ​ഴ്ന്നു​ഭാ​ഗം ഉ​യ​ർ​ത്താ​തെ​യാ​ണ് ടാ​റി​ട്ട​ത്. അ​തി​നാ​ൽ വെ​ള്ള​വും കെ​ട്ടി​നി​ൽ​ക്കാ​ൻ തു​ട​ങ്ങി. കാ​ട്ടാ​ക്ക​ട- നെ​ടു​മ​ങ്ങാ​ട്, ക​ള്ളി​ക്കാ​ട്- നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട- കോ​ട്ടൂ​ർ, കോ​ട്ടൂ​ർ- കാ​ട്ടാ​ക്ക​ട എ​ന്നീ നാ​ല് റോ​ഡു​ക​ളും സം​ഗ​മി​ക്കു​ന്ന ഭാ​ഗ​മാ​ണ് കു​റ്റി​ച്ച​ൽ. ഇ​വി​ടു​ത്തെ വ​യ​ലു​ക​ൾ നി​ക​ത്തി കെ​ട്ടി​ട​ങ്ങ​ൾ പ​ണി​ത​തോ​ടെ വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ നി​വൃ​ത്തി​യി​ല്ലാ​താ​യി.

അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം കാ​ര​ണം ഉ​ണ്ടാ​യി​രു​ന്ന തോ​ടു​ക​ൾ പോ​ലും ഇ​ല്ലാ​തെ​യാ​യി. തു​ട​ർ​ന്നാ​ണ് വെ​ള്ളം ജം​ഗ്ഷ​നി​ൽ കെ​ട്ടി​കി​ട​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഈ ​ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ത‍​യ്യാ​റാ​ക്കി​യെ​ങ്കി​ലും അ​വ​യൊ​ക്കെ ഫ​യ​ലി​ൽ ഒ​തു​ങ്ങി.

ഇ​നി വ​രാ​നി​രി​ക്കു​ന്ന പെ​രു​മ​ഴ​കാ​ല​ത്ത് സ്ഥി​തി എ​ന്താ​കു​മെ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും വ്യാ​പാ​രി സ​മൂ​ഹ​വും.