കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ: വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Saturday, April 17, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​യി സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.​ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ എ​സ്. സ​ലി​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​ജ​മീ​ല ശ്രീ​ധ​ര​ൻ, എ​ൽ.​എ​സ്. ആ​തി​ര, ജി​ഷ ജോ​ണ്‍, ഡോ. ​കെ.​എ​സ് .റീ​ന എ​ന്നി​വ​രും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.