ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍
Wednesday, April 21, 2021 11:54 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്തി​ലെ ദ​ർ​ശ​നാ​വ​ട്ടം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യും ന​ഗ​രൂ​ർ ജം​ഗ്ഷ​ൻ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യും ജി​ല്ലാ​ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു.
പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വി​ഭാ​ഗം, പോ​ലീ​സ് തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്നു. മൈ​ക്രോ ക​ണ്ടെ​യ​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച ന​ഗ​രൂ​ർ ജം​ഗ്ഷ​നി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും വി​ൽ​ക്കു​ന്ന ക​ട​ക​ളും മാ​ത്രം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ പ്ര​വ​ർ​ത്തി​ക്കും. മ​റ്റ് എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. ദ​ർ​ശ​നാ​വ​ട്ടം വാ​ർ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്നും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് മാ​ത്ര​മേ ഇ​നി​മു​ത​ൽ ന​ഗ​രൂ​രി​ൽ ഓ​ട്ടോ ഓ​ടി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സ്മി​ത അ​റി​യി​ച്ചു.