ശു​ചീ​ക​ര​ണ യ​ജ്ഞം : സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Thursday, April 22, 2021 11:23 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തും. പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യു​ള്ള സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കീ​ഴാ​യി​ക്കോ​ണം സോ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ, മാ​ണി​ക്ക​മം​ഗ​ലം ബാ​ബു, ഹ​രി നെ​ല്ല​നാ​ട്, ഉ​ഷാ​കു​മാ​രി, സു​ജ​കു​മാ​രി, ശാ​ന്ത​കു​മാ​രി, വി​പി​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ, ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട്, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളാ​യ ബാ​ബു കെ.​സി​താ​ര ,ശ​ശി​ധ​ര​ൻ നാ​യ​ർ, വ​യ്യേ​റ്റ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ തു​ള​സീ​ധ​ര​ൻ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.