കെ​ട്ടി​ട​പ്പ​ണി​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ
Wednesday, May 5, 2021 11:46 PM IST
പേ​രൂ​ർ​ക്ക​ട: കെ​ട്ടി​ട​പ്പ​ണി​ക്ക് വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​ന് ഇ​തേ സൈ​റ്റി​ൽ പ​ണി​യെ​ടു​ത്തു​വ​ന്ന ഇ​ല​ക്ട്രീ​ഷ്യ​നെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കൊ​ല്ലം നി​ല​മേ​ൽ മു​രു​ക്കു​മ​ൺ പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ബാ​ലു (28) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ക​ണ്ണാ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക്കാ​യി സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പ് ഗ്രി​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. വ​ഞ്ചി​യൂ​ർ സി​ഐ ര​ഗീ​ഷ് കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ പ്ര​ജീ​ഷ് കു​മാ​ർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.