നെ​യ്യാ​ർ മെ​ഡി​സി​റ്റി​യി​ൽ 'ഹൃ​ദ്യം' സൗ​ജ​ന്യ ആ​ൻ​ജി​യോ​ഗ്രാം പ​ദ്ധ​തി
Thursday, July 22, 2021 11:35 PM IST
കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ മെ​ഡി​സി​റ്റി​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ 100 രോ​ഗി​ക​ൾ​ക്ക് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ആ​ൻ​ജി​യോ​ഗ്രാം ല​ഭ്യ​മാ​ക്കു​ന്ന 'ഹൃ​ദ്യം' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​രു​വി​ക്ക​ര എം​എ​ൽ​എ അ​ഡ്വ.​ജി. സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു. സ​മൂ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന 100 പേ​ർ​ക്ക് വ​രു​ന്ന ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ സൗ​ജ​ന്യ​മാ​യി ആ​ൻ​ജി​യോ​ഗ്രാം ന​ട​ത്തു​ക​യും അ​തി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി വേ​ണ്ടി വ​രു​ന്ന​വ​ർ​ക്ക് ഗ​വ​ൺ​മെ​ന്‍റ് നി​ര​ക്കി​ൽ ചെ​യ്തു കൊ​ടു​ക്കു​ന്ന​തു​മാ​ണ് 'ഹൃ​ദ്യം' പ​ദ്ധ​തി.
കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഹൃ​ദ്രോ​ഗ​ചി​കി​ത്സ​യി​ൽ കാ​ല​താ​മ​സം നേ​രി​ട്ട​വ​രെ​യും, സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രെ​യും ക​ണ്ടെ​ത്തി ചി​കി​ത്സ ന​ൽ​കു​ക​യാ​ണ് ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ഈ ​ഒ​രു പ​ദ്ധ​തി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ഹ​രി​ഹ​ര​സു​ബ്ര​ഹ്മ​ണ്യ​ശ​ർ​മ​യാ​ണ് ഈ ​ചി​ക​ത്സാ പ​ദ്ധ​തി​യു​ടെ അ​മ​ര​ക്കാ​ര​ൻ. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നാ​ല് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ളും ഈ ​സൗ​ജ​ന്യ ചി​കി​ത്സ​യി​ൽ പ​ങ്കു ചേ​രു​ന്നു. 2020 ജൂ​ലൈ 15ന് ​ആ​രം​ഭി​ച്ച നെ​യ്യാ​ർ മെ​ഡി​സി​റ്റി​യി​ൽ 75ൽ ​പ​രം ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 30 സ്പെ​ഷാലി​റ്റി വി​ഭാ​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ വ​ള​രെ ചെ​റു​താ​യാ​ണ് ഒ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷം ന​ട​ത്തി​യ​ത്. കാ​ട്ടാ​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എ​സ്. എ​സ്. മ​ണി​ക​ണ്ഠ​ൻ നാ​യ​ർ, ബി​ന്ദു, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി മി​നി ച​ന്ദ്ര, നെ​യ്യാ​ർ മെ​ഡി​സി​റി ഓ​ർ​ത്തോ​പീ​ഡി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജീ​വ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. നെ​യ്യാ​ർ മെ​ഡി​സി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​മ​ഹേ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​പ്രേം കി​ര​ൺ റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ഡ​യ​റ​ക്ട​ർ ഡോ. ​ഹ​രീ​ന്ദ്ര​ൻ നാ​യ​ർ സ്വാ​ഗ​ത​വും, ഡ​യ​റ​ക്ട​ർ വി​ഷ്ണു മ​ഹേ​ന്ദ്ര​ൻ ന​ന്ദി​യും ആ​ശം​സി​ച്ചു. നെ​യ്യാ​ർ ഹൃ​ദ്യം, നെ​യ്യാ​ർ ആ​ശ്വാ​സ് എ​ന്നീ ചി​കി​ത്സാ പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​ത്. 'ഹൃ​ദ്യം' സൗ​ജ​ന്യ ആ​ൻ​ജി​യോ​ഗ്രാം പ​ദ്ധ​തി​യെ പ​റ്റി കൂ​ടു​ത​ൽ അ​റി​യാ​ൻ 8590600165, 9446442653 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.