ക​ട​ൽ​ക്ഷോ​ഭ​ം: മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Friday, July 23, 2021 10:44 PM IST
വി​ഴി​ഞ്ഞം: ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ക​ട​ലി​ൽ തെ​റി​ച്ച് വീ​ണ മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​റ്റ് വ​ള്ള​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ക​ര​ക്കെ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മ​റി​ഞ്ഞ വ​ള്ളം ഉ​പേ​ക്ഷി​ച്ച് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം മ​ട​ങ്ങി​യെ​ത്തി.​
വി​ഴി​ഞ്ഞം തു​ല​വി​ള കോ​ള​നി സ്വ​ദേ​ശി ബോ​സ്കോ​യു​ടെ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബോ​സ്കോ​യും വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളു​മാ​യ സേ​സാ​മ​ണി, വി​ൽ​ഫ്ര​ഡ് എ​ന്നി​വ​രു​മൊ​ത്ത് പു​ല​ർ​ച്ചെ​യാ​ണ് മീ​ൻ​പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ട​ത്.​തീ​ര​ത്ത് നി​ന്ന് ഏ​ഴ് കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ രാ​വി​ലെ പ​ത്തി​ന് ശ​ക്ത​മാ​യ തി​ര​യ​ടി​യി​ൽ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ള്ള​ത്തെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ത​ല​കീ​ഴാ​യി കി​ട​ന്ന​തു​മൂ​ല​വും ക​ട​ൽ​ക്ഷോ​ഭ​വും മൂ​ലം വ​ള്ളം ക​ര​യ്ക്കെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
വ​ള്ള​വും വ​ല​യും എ​ൻ​ജി​നു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. 26-ാം തീ​യ​തി​വ​രെ കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​വും ശ​ക്ത​മാ​യി​രി​ക്കു​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
തീ​ര​ദേ​ശ​ത്തെ പ​ള്ളി​ക​ൾ മു​ഖാ​ന്തി​ര​വും ക​ട​ലോ​ര ജാ​ഗ്ര​താ സ​മി​തി​വ​ഴി​യും നി​ര​ന്ത​രം അ​റി​യി​പ്പു​ക​ൾ ന​ൽ​കി​യ​തി​നു​പ​രി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും തീ​ര​ദേ​ശ പോ​ലീ​സും ഇ​ന്ന​ലെ​യും ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ എ​ല്ലാ​യി​ട​വും അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.​ഇ​ത​റി​യാ​തെ ഇ​റ​ങ്ങി​യ​വ​ർ​ക്കാ​ണ് അ​പ​ക​ടം പ​റ്റി​യ​ത്.