44 ദി​വ​സ​ത്തെ എ​ക്മോ​യി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ത​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ച് കിം​സ്ഹെ​ല്‍​ത്ത്
Tuesday, July 27, 2021 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ 44 ദി​വ​സ​ത്തെ എ​ക്മോ ( എ​ക്മോ എ​ക്സ്ട്രാ കോ​ര്‍​പോ​റി​യ​ല്‍ മെം​ബ്രെ​യി​ന്‍ ഓ​ക്സി​ജ​നേ​ഷ​ന്‍) ചി​കി​ത്സ​യി​ലൂ​ടെ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് കിം​സ്ഹെ​ല്‍​ത്ത്.
കോ​വി​ഡ് ബാ​ധി​ച്ച് ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ എ​ൻ​ജി നി​യ​റാ​യ യു​വാ​വി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ടെ​ലി​ക​ണ്‍​സ​ള്‍​ട്ടേ​ഷ​നി​ലൂ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കിം​സ്ഹെ​ല്‍​ത്തി​ലെ കോ​വി​ഡ് ടീ​മി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ആ​ദ്യ ചി​കി​ത്സ. ശ്വ​സി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഓ​ക്സി​ജ​ന്‍ ചി​കി​ത്സ ന​ല്‍​കി മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ന്യു​മോ​ണി​യ ബാ​ധി​ക്കു​ക​യും തു​ട​ര്‍​ന്ന് ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​കു​ക​യും ചെ​യ്ത​തി​നാ​ല്‍ വെ​ന്‍റി​ലേ​ഷ​ന്‍ ന​ല്‍​കി. സാം​ക്ര​മി​ക രോ​ഗ വി​ഭാ​ഗം, റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ന്‍, കാ​ര്‍​ഡി​യോ​ള​ജി, കാ​ര്‍​ഡി​യാ​ക് സ​ര്‍​ജ​റി, ലാ​റി​ങ്കോ​ള​ജി, ഗ്യാ​സ്ട്രോ​എ​ന്‍​ട്രോ​ള​ജി, നെ​ഫ്രോ​ള​ജി, കാ​ര്‍​ഡി​യാ​ക് അ​ന​സ്തേ​ഷ്യ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ള്‍​പ്പെ​ടു​ന്ന മ​ള്‍​ട്ടി​ഡി​സി​പ്ലി​ന​റി ടീം ​രൂ​പ​പ്പെ​ടു​ത്തി കിം​സ്ഹെ​ല്‍​ത്ത് കാ​ര്‍​ഡി​യോ തൊ​റാ​സി​ക് ആ​ന്‍​ഡ് വാ​സ്കു​ല​ര്‍ സ​ര്‍​ജ​റി സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റും വ​കു​പ്പു​മേ​ധാ​വി​യു​മാ​യ ഡോ. ​ഷാ​ജി പാ​ല​ങ്ങാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്മോ ആ​രം​ഭി​ച്ച​ത്. രോ​ഗം പൂ​ര്‍​ണ​മാ​യി മാറി ആ​ശു​പ​ത്രി വി​ട്ടു.
ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലൂ​ടേ​യും ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ​യി​ലൂ​ടേ​യു​മാ​യി​രു​ന്നു യു​വാ​വി​ന് ചി​കി​ത്സാ ചെ​ല​വു​ക​ള്‍ ല​ഭി​ച്ച​ത്.
ഇ​തി​നോ​ട​കം എ​ഴു​പ​തി​ലേ​റെ എ​ക്മോ ചെ​യ്തി​ട്ടു​ള്ള കിം​സ്ഹെ​ല്‍​ത്ത് ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ള്ള കേ​ര​ള​ത്തി​ലെ ഏ​ക ആ​ശു​പ​ത്രി​യാ​ണ്.
എ​ക്മോ​യി​ലെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മാ​യ 70 ശ​ത​മാ​നം വി​ജ​യം കിം​സ്ഹെ​ല്‍​ത്തി​നു​ണ്ട്. ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​യ അ​ന​വ​ധി രോ​ഗി​ക​ള്‍​ക്കാ​ണ് കിം​സ്ഹെ​ല്‍​ത്തി​ല്‍ എ​ക്മോ​യി​ലൂ​ടെ തി​രി​കെ ജീ​വി​ത​ത്തി​ലേ​യ്ക്ക് എ​ത്താ​ന്‍ സാ​ധി​ച്ച​ത്.