മ​യ​ക്കു​മ​രു​ന്ന് കേ​സ് : പ്ര​തി​ക​ൾ​ക്കു 10 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
Saturday, July 31, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്നു വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ​ക്കു പ​ത്തു വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും. നെ​ടു​മ​ങ്ങാ​ട് തൊ​ളി​ക്കോ​ട് അ​ജി​ത് വി​ലാ​സ​ത്തി​ൽ അ​ജി​ത് (24), തെ​ന്നൂ​ർ സ്വ​ദേ​ശി മേ​ക്കി​ൻ​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ഷി​ക് (20), ആ​നാ​ട് മ​ന്നൂ​ർ​ക്കോ​ണം അ​സിം മ​ൻ​സി​ലി​ൽ അ​സീം (22) എ​ന്നി​വ​രെ​യാ​ണു ശി​ക്ഷി​ച്ച​ത്. മൂ​ന്നു പ്ര​തി​ക​ളെ​യും​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ.​എ​സ്. മ​ല്ലി​ക​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 2018 ഡി​സം​ബ​ർ 10 നാ​ണ് സം​ഭ​വം.
തി​രു​വ​ന​ന്ത​പു​രം ആ​ക്കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന സ്ഥ​ല​ത്തു വ​ച്ചാ​ണ് പ്ര​തി​ക​ളെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പി​ടി​കൂ​ടു​ന്ന​ത്. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും 1.340 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.​തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. വി​വി​ധ സം​സ്ഥാ​ങ്ങ​ളി​ൽ നി​ന്നും കൊ​ണ്ട ുവ​രു​ന്ന സാ​ധ​ങ്ങ​ൾ പ്ര​തി​ക​ൾ ജി​ല്ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ത്തി​ക്കു​ന്നെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.