യു​വാ​വ് കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Wednesday, August 4, 2021 11:36 PM IST
പാ​റ​ശാ​ല: കു​ള​ത്തി​ൽ കി​ട​ന്ന തെ​ങ്ങോ​ല എ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വേ കാ​ൽ വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. പാ​റ​ശാ​ല കീ​ഴ​ത്തോ​ട്ടം ദീ​പ​ക് ഭ​വ​നി​ൽ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ- ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ദീ​പ​ക് (20 ) ആ​ണ് കു​ള​ത്തി​ൽ വീ​ണ് മു​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴു​മ​ണി​യോ​ടെ മു​റി​യാ​ത്തോ​ട്ടം ഉ​ട​പ്പു​കു​ള​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദീ​പ​ക് കു​ള​ത്തി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ക​ര​യ്ക്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​റ​ശാ​ല ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ ഹോം ​ഗാ​ർ​ഡാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ . മൃ​ത​ദേ​ഹം പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സ​ഹോ​ദ​ര​ൻ: രോ​ഹി​ത്.