മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, September 15, 2021 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഹി​ളാ​കോ​ണ്‍​ഗ്ര​സി​ന്‍റെ 38-ാമ​ത് സ്ഥാ​പ​ക​ദി​നം ഡി​സി​സി​യി​ൽ ആ​ഘോ​ഷി​ച്ചു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ആ​ർ. ല​ക്ഷ്മി പ​താ​ക ഉ​യ​ർ​ത്തി. 38-ാം സ്ഥാ​പ​ക​ദി​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി പ്ര​വ​ർ​ത്ത​ക​ർ 38 മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ച് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും മ​ധു​രം വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. സ​മൂ​ഹ​ത്തി​ൽ ന​ട​മാ​ടു​ന്ന അ​നീ​തി​ക​ൾ​ക്കെ​തി​രെ​യും സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും സാ​ഹോ​ദ​ര്യ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യു​മു​ള്ള ഒ​രു​സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​ൻ മു​ന്ന​ണി​പോ​രാ​ളി​ക​ളാ​യി മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് നി​ല​കൊ​ള്ളു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തു.​
ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ആ​രി​ഫ, എ​സ്. ഉ​ഷാ​കു​മാ​രി, കെ.​വി. ജ​യ​ശ്രീ, ജി. ​ഷീ​ല, പു​ഷ്പ വി​ജ​യ​ൻ, ഷീ​ല ര​മ​ണി, ത്രേ​സ്യാ​മ്മ, പു​ഷ്പ​ലീ​ല, ജ​യ​ന്തി, ലേ​ഖ കൃ​ഷ്ണ​കു​മാ​ർ, സു​ശീ​ല, സു​പ്രി​യ, ഷേ​ർ​ളി, സ​രോ​ജം, തു​ഷാ​ര, പ്രി​യം​വ​ദ, ഇ​ന്ദി​ര മോ​ഹ​ൻ, ഫാ​ത്തി​മ സി​മി, ര​മ​കു​മാ​രി, രാ​ജേ​ശ്വ​രി, ശാ​ലി​നി, ല​ത, ക​വി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.