ജ​നി​ത​ക വി​ശ​ക​ല​ന​ത്തി​ലൂ​ടെ രോ​ഗ​നി​ർ​ണ​യം: നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി സാ​ജി​നോം
Wednesday, September 15, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​മി​നീ​ർ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഒ​രു വ്യ​ക്തി​യു​ടെ ജ​നി​ത​ക​ഘ​ട​ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടു​പി​ടി​ക്കു​ന്ന സം​വി​ധാ​നം പ്ര​മു​ഖ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ണ്ടു മു​ൻ മേ​ധാ​വി​ക​ൾ ചേ​ർ​ന്ന് തു​ട​ക്ക​മി​ട്ട സാ​ജി​നോം എ​ന്ന സ്റ്റാ​ർ​ട്ട​പ് വി​ക​സി​പ്പി​ച്ചെ​ടു​ത്തു.
നി​ർ​മി​ത​ബു​ദ്ധി, മെ​ഷീ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്നി​വ​യി​ലൂ​ടെ ഓ​മൈ​ജീ​ൻ എ​ന്ന പ​രി​ശോ​ധ​നാ സം​വി​ധാ​ന​മാ​ണ് എ​ച്ച്എ​ൽ​എ​ൽ ലൈ​ഫ്കെ​യ​ർ മു​ൻ സി​എം​ഡി ഡോ. ​എം അ​യ്യ​പ്പ​നും രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി (ആ​ർ​ജി​സി​ബി) മു​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. എം. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ചേ​ർ​ന്ന് സ്ഥാ​പി​ച്ച സാ​ജി​നോം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.
ജ​നി​ത​ക​ഘ​ട​ന മ​ന​സി​ലാ​ക്കി​യാ​ൽ പ​ല രോ​ഗ​ങ്ങ​ളും നി​ർ​ണ​യി​ക്കാ​നും കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കാ​നും ക​ഴി​യു​മെ​ന്ന് ഇ​രു​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കേ​ര​ള സ്റ്റാ​ർ​ട്ട​പ് മി​ഷ​ന്‍റെ കൊ​ച്ചി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്റ്റാ​ർ​ട്ട​പ് കോം​പ്ല​ക്സി​ൽ (ഐ​എ​സ്‌​സി) ഇ​ൻ​കു​ബേ​റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള സാ​ജി​നോം ഇ​തി​നോ​ട​കം ത​ന്നെ വീ​ടു​ക​ളി​ലെ​ത്തി ഉ​മി​നീ​ർ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഹോം ​സ​ലൈ​വ ക​ള​ക്‌​ഷ​ൻ കി​റ്റ് ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഈ ​സാ​ന്പി​ളു​ക​ൾ ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത് ഐ​എ​സ്‌​സി​യി​ലെ ആ​ർ​ജി​സി​ബി-​യു​ടെ ബ​യോ​നെ​സ്റ്റ് എ​ന്ന ബ​യോ​ടെ​ക്നോ​ള​ജി ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് ഇ​ൻ​കു​ബേ​റ്റ​റി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് തോ​ന്ന​യ്ക്ക​ലി​ലെ ലൈ​ഫ് സ​യ​ൻ​സ് പാ​ർ​ക്കി​ൽ സാ​ജി​നോം ഈ ​പ​രി​ശോ​ധ​ന​യ്ക്കാ​യി സ്വ​ന്തം സം​വി​ധാ​ന​മൊ​രു​ക്കു​ന്നു​ണ്ട്.
ലൈ​ഫ് സ​യ​ൻ​സ് പാ​ർ​ക്കി​ൽ ഒ​രേ​ക്ക​റി​ൽ സ്വ​ന്ത​മാ​യി ല​ബോ​റ​ട്ട​റി സ്ഥാ​പി​ക്കാ​നു​ള്ള നി​ക്ഷേ​പം ഉ​ട​ൻ​ത​ന്നെ സാ​ജി​നോ​മി​നു ല​ഭി​ക്കും. അ​ടു​ത്ത വ​ർ​ഷം ത​ന്നെ ലാ​ബ് പൂ​ർ​ത്തി​യാ​കു​മെ​ന്ന് സാ​ജി​നോം ചെ​യ​ർ​മാ​ൻ ഡോ. ​അ​യ്യ​പ്പ​നും സി​ഇ​ഒ പ്ര​ഫ. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും പ​റ​ഞ്ഞു.