ബൈ​ക്ക് അ​ഭ്യാ​സം: വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ ബൈ​ക്കി​ടി​ച്ചു
Sunday, September 26, 2021 9:39 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്ക് അ​ഭ്യാ​സ​ത്തി​നി​ടെ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ ബൈ​ക്കി​ടി​ച്ചു.​അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചാ​രു​പാ​റ താ​ഴ്‌വാ​രം വീ​ട്ടി​ൽ ഭാ​സ്ക്ക​ര​പി​ള്ള (90) ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ - തൊ​ളി​ക്കു​ഴി റോ​ഡി​ൽ ഒ​രു സം​ഘം യു​വാ​ക്ക​ൾ ന​ട​ത്തി​യ ബൈ​ക്ക് അ​ഭ്യാ​സ​ത്തി​നി​ടെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ഭാ​സ്ക്ക​ര​പി​ള്ള​യെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.​അ​ടു​ത്ത​കാ​ല​ത്താ​യി പ്ര​ദേ​ശ​ത്ത് ബൈ​ക്ക് അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി കാ​ണി​ച്ച് നാ​ട്ടു​കാ​ർ പോ​ലീസി​ലും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നും പ​രാ​തി ന​ൽ​കി​യി​ട്ട് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​വ​ന്ന ഓ​പ്പ​റേ​ഷ​ൻ റാ​ഷ് ജി​ല്ല​യി​ൽ ഉ​ട​നീ​ളം വ്യാ​പി​പ്പി​ച്ച് ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്നും കു​റ്റ​ക്കാ​രാ​യ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് റ​ദാ​ക്കു​ന്ന​ത​ട​ക്കു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ജി.​സാ​ജ​ൻ പ​റ​ഞ്ഞു. വ​യോ​ധി​ക​നെ ബൈ​ക്കി​ടി​ച്ച സം​ഭ​വ​ത്തി​ൽ കി​ളി​മാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.