സി​പി​എം ലോ​ക്ക​ല്‍ സ​മ്മേ​ള​നം 16 മു​ത​ൽ
Wednesday, October 13, 2021 11:29 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സി​പി​എം 23-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ നാ​ളെ സ​മാ​പി​ക്കും. ആ​ലം​പൊ​റ്റ, കു​രു​തം​കു​ടി, പ​ഴ​യ​ക​ട ടൗ​ണ്‍, അ​യി​രൂ​ര്‍ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ത്താ​ഴ​മം​ഗ​ലം, ചെ​ന്പ​ര​ത്തി​വി​ള, തേ​വി​യ​ല്‍, അ​ര​ങ്ക​മു​ക​ള്‍ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു നി​ര്‍​വ​ഹി​ച്ചു. അ​തി​യ​ന്നൂ​ര്‍ ഇ.​എം.​എ​സ് ന​ഗ​ര്‍, ചു​ള്ളി​യൂ​ര്‍, കാ​വു​വി​ള, തി​രു​പു​റം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ സി​പി​എം നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ​യു​ടെ കീ​ഴി​ലു​ള്ള ലോ​ക്ക​ല്‍ ക​മ്മി​റ്റി സ​മ്മേ​ള​ന​ങ്ങ​ള്‍ 16 ന് ​ആ​രം​ഭി​ക്കും.
ആ​റാ​ലും​മൂ​ട് ലോ​ക്ക​ല്‍ സ​മ്മേ​ള​നം 16 നും ​പെ​രു​ങ്ക​ട​വി​ള സ​മ്മേ​ള​നം 23 നും ​നെ​യ്യാ​റ്റി​ന്‍​ക​ര ടൗ​ണ്‍ സ​മ്മേ​ള​നം 24 നും ​അ​മ​ര​വി​ള സ​മ്മേ​ള​നം 30 നും ​മാ​രാ​യ​മു​ട്ടം സ​മ്മേ​ള​നം 31 നും ​ന​ട​ക്കും. അ​തി​യ​ന്നൂ​ര്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​നം ന​വം​ബ​ര്‍ ആ​റി​നും തി​രു​പു​റം സ​മ്മേ​ള​നം ഏ​ഴി​നും പെ​രു​ന്പ​ഴു​തൂ​ര്‍ സ​മ്മേ​ള​നം 13 നും ​നെ​ല്ലി​മൂ​ട് സ​മ്മേ​ള​നം 14 നും ​ചേ​രും. നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ സ​മ്മേ​ള​നം ഡി​സം​ബ​ര്‍ 10 നും 11 ​നും ആ​റാ​ലും​മൂ​ട് ന​ട​ക്കും. ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​ന്‍. ര​തീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.