പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ച്ചു
Friday, October 15, 2021 11:33 PM IST
വി​തു​ര : ആ​ന​പ്പാ​റ വാ​ർ​ഡി​ലെ ജാ​ഗ്ര​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ച്ചു. സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും എ​തി​രെ ഉ​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ, സ്വാ​ത​ന്ത്ര്യ നി​ഷേ​ധം, അ​വ​കാ​ശ ലം​ഘ​നം എ​ന്നി​വ​യി​ൽ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്കാ​നും അ​ത്ത​ര​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള സാ​മൂ​ഹി​ക സൃ​ഷ്ടി​ക്കും വേ​ണ്ടി​യാ​ണ് വാ​ർ​ഡ് ത​ല​ത്തി​ൽ ജാ​ഗ്ര​ത സ​മി​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ആ​ന​പ്പാ​റ ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ച്ച​ത്. ജാ​ഗ്ര​ത സ​മി​തി മു​ൻ​പാ​കെ ന​ൽ​കേ​ണ്ട പ​രാ​തി​ക​ൾ ഇ​വി​ടെ നി​ക്ഷേ​പി​ക്കാം.​വാ​ർ​ഡ് മെ​മ്പ​ർ വി​ഷ്ണു ആ​ന​പ്പാ​റ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സു​ജി​ത മാ​ത്യു, ക​മ്യൂ​ണി​റ്റി വു​മ​ൺ ഫെ​സി​ലി​റ്റേ​റ്റ​ർ വി​ദ്യ വി​ശ്വ​ൻ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രാ​യ അ​നി​ത കു​മാ​രി, ല​ത,മ​ഞ്ജു​ഷ, ആ​ശാ​വ​ർ​ക്ക​ർ സെ​ലി​ൻ റോ​സ്, ജാ​ഗ്ര​ത സ​മി​തി അം​ഗ​ങ്ങ​ളാ​യ ഉ​ദ​യ​കു​മാ​ർ, രാ​ജേ​ഷ്, ഭ​ഗ​വ​തി നാ​യ്ക്ക​ർ, ധ​ന്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.