പൊ​ന്‍​മു​ടിയാ​ത്ര നി​രോ​ധി​ച്ചു
Saturday, October 16, 2021 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ല്‍ ജി​ല്ല​യി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഉ​രു​ള്‍​പ്പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ന്‍​മു​ടി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​രോ​ധി​ച്ച​താ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.