കു​ട്ടി​പ്പ​ള്ളി​ക്കൂ​ടം ഉദ്ഘാടനം ചെയ്തു
Sunday, October 24, 2021 11:49 PM IST
വി​തു​ര: ഗ​വ.​വി​എ​ച്ച്എ​സ്എ​സ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​മ്പു​രാ​ൻ​ക​ല്ല് ഊ​രി​ലെ ഇ​ല​വി​ൻ​മൂ​ട്ടി​ൽ കു​ട്ടി​പ്പ​ള്ളി​ക്കൂ​ട​വും ക​രി​യ​ർ സ്റ്റു​ഡി​യോ​യും ആ​രം​ഭി​ച്ചു. ജ​ന​മൈ​ത്രി പോ​ലീ​സും എ​സ്പി​സി​യൂ​ണി​റ്റും ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന കു​ട്ടി​പ്പ​ള്ളി​ക്കൂ​ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ട​ങ്ങി​യ കു​ട്ടി​പ്പ​ള്ളി​ക്കൂ​ട​ത്തി​ൽ ഇ​രു​പ​ത് വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്.​ക​രി​യ​ർ ഗൈ​ഡ​ൻ​സ്, കൗ​ൺ​സ​ലിം​ഗ്, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ,ഭാ​ഷാ പ​ഠ​നം, ബു​ദ്ധി​മു​ട്ടേ​റി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ക​രി​യ​ർ സ്റ്റു​ഡി​യോ ആ​രം​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യൂ​ണി​യ​ൻ ബാ​ങ്കാ​ണ് വേ​ണ്ട സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്. എ​സ്പി​സി പ​ദ്ധ​തി സം​സ്ഥാ​ന അ​ഡീ​ഷ​ണ​ൽ നോ​ഡ​ൽ ഓ​ഫീ​സ​റും എ​ക്സൈ​സ് വി​ജി​ല​ൻ​സ് എ​സ്പി​യു​മാ​യ കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡീഷ​ണ​ൽ എ​സ്പി ഇ.​എ​സ്.​ബി​ജു​മോ​ൻ,യൂ​ണി​യ​ൻ ബാ​ങ്ക് ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ര​മേ​ഷ് ച​ന്ദ്ര​പ്ര​ഭു,പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ന്ദ്ര​ൻ എ​സ്പി​സി റൂ​റ​ൽ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ടി.​എ​സ്.​അ​നി​ൽ കു​മാ​ർ,ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ.​അ​ൻ​സ​റു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ലെ വി​വി​ധ എ​സ്പി​സി​സ്കൂ​ളു​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച പ​ഠ​ന കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.