ട​ഗ്ഗി​ൽ നി​ന്ന് മു​ങ്ങി​യ കാ​ഷ്മീ​ർ സ്വ​ദേ​ശി തി​രി​ച്ചെ​ത്തി
Tuesday, October 26, 2021 11:10 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ട്ട ട​ഗ്ഗി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ര​ഹ​സ്യ​മാ​യി മു​ങ്ങി​യ കാ​ഷ്മീ​ർ സ്വ​ദേ​ശി തി​രി​ച്ചെ​ത്തി. സ്റ്റേ​ഷ​നി​ൽ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടും ദു​രൂ​ഹ​ത​യും പോ​ലീ​സി​നെ കു​ഴ​ക്കി. ഒ​രു അ​ന്താ​രാ​ഷ്ട്ര ക​പ്പ​ലി​ൽ ജോ​ലി​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ മും​ബൈ​ക്ക് പോ​യ​താ​യും ട​ഗ്ഗി​ന്‍റെ ഗോ​വ​യി​ലു​ള്ള ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ അ​വ​ധി അ​നു​വ​ദി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് ര​ഹ​സ്യ​മാ​യി പോ​യ​തെ​ന്നു​മാ​ണ് കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​യ മൻദീ​പ് സിം​ഗി​ന്‍റെ വാ​ദം. എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് പ​ക​രം ട​ഗ്ഗി​ലു​ണ്ടാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഹി​മാ​ൻ​ഷു സിം​ഗ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത് ഏ​ജ​ൻ​സി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് മൻ​ദീ​പ് സിം​ഗ് നാ​ട്ടി​ലേ​ക്ക് പോ​യ​തെ​ന്നാ​ണ്. പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ ഏ​ജ​ൻ​സി അ​ധി​കൃ​ത​രും കൈ​മ​ല​ർ​ത്തി.​ക​ഴി​ഞ്ഞ ര​ണ്ടി​ന് വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ട്ട ട​ഗ്ഗി​ൽ നി​ന്ന് അ​തെ ദി​വ​സം ത​ന്നെ മ​ൻദീ​പ് സിം​ഗ് കാ​ഷ്മീ​രി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യും ഹി​മാ​ൻ​ഷു സിം​ഗ് മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.
ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു പേ​രെ ഇ​റ​ക്കാ​നും പ​ക​രം ര​ണ്ടു പേ​രെ ക​യ​റ്റാ​നു​മു​ള്ള അ​നു​വാ​ദം​തേ​ടി ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പി​നും പോ​ർ​ട്ട​ധി​കൃ​ത​ർ​ക്കും ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ 21 ന് ​പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ അ​യ​ച്ച് ന​ൽ​കി​യ രേ​ഖ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ൾ​മാ​റാ​ട്ടം ക​ണ്ടെ​ത്തി​യ​ത്. വി​ഴി​ഞ്ഞ​ത്ത് നി​ന്ന് പോ​യ ശേ​ഷം മ​ൻ ദീ​പ് സിം​ഗ് ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി​യി​രു​ന്നു.​ഇ​യാ​ളെ ബ​ന്ധ​പ്പെ​ടാ​നു​ള്ള പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​മാ​യി​രു​ന്നു. ഒ​ടു​വി​ൽ ഗോ​വ​യി​ൽ നി​ന്നു​ള്ള ഏ​ജ​ൻ​സി അ​ധി​കൃ​ത​രെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു. തൊ​ട്ട് പി​ന്നാ​ലെ മു​ങ്ങി​യ കാ​ഷ്മീ​ർ സ്വ​ദേ​ശി​യും വി​ഴി​ഞ്ഞ​ത്ത് എ​ത്തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ട​ഗ്ഗി​ലെ ജീ​വ​ന​ക്കാ​രെ​യും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ മാ​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് വി​ഴി​ഞ്ഞം സി​ഐ പ്ര​ജീ​ഷ്ശ​ശി അ​റി​യി​ച്ചു.