പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Friday, November 26, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് കു​ട്ടി​യെ പി​ങ്ക് പോ​ലീ​സ് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. ബാ​ല​നീ​തി വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.
അ​പ​മാ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യ്ക്ക് മാ​ന​സി​കാ​ഘാ​തം കു​റ​യ്ക്കാ​ൻ കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രീ​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
ആ​റ്റി​ങ്ങ​ലി​ൽ വ​ച്ച് ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യും പി​താ​വും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.
സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച കോ​ട​തി കു​റ്റ​ക്കാ​രി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്നും ചോ​ദി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സു​കാ​രി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.