തീ​ര​സം​ര​ക്ഷ​ണ സേ​ന ഭ​ര​ണ​ഘ​ട​ന ദി​ന​മാ​ച​രി​ച്ചു
Saturday, November 27, 2021 11:20 PM IST
കോ​വ​ളം : വി​ഴി​ഞ്ഞ​ത്ത് തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സേ​നാ ആ​സ്ഥാ​ന​ത്തും വാ​ർ​ഫി​ൽ ന​ങ്കൂ​ര​മി​ട്ട പ​ട്രോ​ൾ ബോ​ട്ടി​ലും ച​ട​ങ്ങു​ക​ൾ ന​ട​ത്തി. സേ​നാ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ദി​നാ​ച​ര​ണ​ത്തി​ന് അ​സി​സ്റ്റ​ന്‍റ് ക​മാ​ണ്ട​ർ​മാ​രാ​യ ലെ​ഫ്റ്റ​ന​ന്‍റ് ക​മാ​ണ്ട​ന്‍റ്എം.​വി.​ര​മേ​ശും, സ​ർ​ജ​ന്‍റ് ല​ഫ്റ്റ​ന​ന്‍റ് ക​മാ​ണ്ട​ന്‍റ് ജി​ൻ​സ് മാ​ത്യൂ​സും വി​ഴി​ഞ്ഞം തു​റ​മു​ഖ വാ​ർ​ഫി​ൽ ന​ങ്കൂ​ര​മി​ട്ട പ​ട്രോ​ളിം​ഗ് ബോ​ട്ടി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് ക്യാ​പ്റ്റ​ൻ ല​ഫ്റ്റ​ന​ന്‍റ് ക​മാ​ണ്ട​ന്‍റ് ജി​തി​ൻ ജു​ഗ്ര​യും നേ​തൃ​ത്വം ന​ൽ​കി.