സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സി​പി​ഐ​യി​ൽ ചേ​ര്‍​ന്നു
Tuesday, November 30, 2021 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം രാ​ജി​വ​ച്ച് സി​പി​ഐ​യി​ൽ ചേ​ര്‍​ന്നു. സി​പി​എം. ക​ല്ല​റ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യാ ക​മ്മി​റ്റി ട്ര​ഷ​റ​റും,വ​ര്‍​ക്കിം​ഗ് വി​മ​ൺ​സ് അ​സോ​സി​യേ​ഷ​ൻ ഏ​രി​യാ ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യി​രു​ന്ന അ​ഡ്വ: കെ.​ബി.​റീ​ന​യാ​ണ് സി​പി​ഐ​യി​ൽ ചേ​ര്‍​ന്ന​ത്.​സി​പി​ഐ വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി എ.​എം. റൈ​സ് പ​താ​ക കൈ​മാ​റി ഇ​വ​രെ പാ​ർ​ട്ടി​യി​ലേ​ക്ക് സീ​ക​രി​ച്ചു.​ഇ​ത് സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം പി.​എ​സ്. ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​ജി. ബി​ജു, ഡി.​സു​നി​ൽ, എം.​എ​സ്. ഖാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്‍​ഷാ.​ബി.​ഷ​റ​ഫ്, എ.​ആ​ർ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.