കൃ​ഷി​നാ​ശം വി​ല​യി​രു​ത്തി
Wednesday, December 1, 2021 11:25 PM IST
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ ഏ​ലാ​യി​ൽ ബ​ണ്ടു​ക​ൾ ത​ക​ർ​ന്ന് വെ​ള്ളം ക​യ​റി കൃ​ഷി​ന​ശി​ച്ച കൃ​ഷി​യി​ട​ങ്ങ​ളി​ലും ഗം​ഗ​യാ​ർ തോ​ട്ടി​ലും എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ​യും മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ച്ചു.​ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ഗം​ഗ​യാ​ർ തോ​ടി​ന്‍റെ ബ​ണ്ടു​ക​ൾ ത​ക​ർ​ന്ന് വെ​ള്ളം ക​യ​റി​യ​തു​മൂ​ലം വെ​ങ്ങാ​നൂ​ർ ഏ​ലാ​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​ച്ച​ത് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​ല​യി​രു​ത്തി.