പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ: വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ വി​ല​യി​രു​ത്തി
Thursday, December 2, 2021 11:26 PM IST
തി​രു​വ​ന​ന്ത​പു​രം : പേ​രൂ​ർ​ക്ക​ട എ​കെ​ജി ന​ഗ​ർ റോ​ഡി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​ക്കു​ന്ന പ്ര​വൃ​ത്തി വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ വി​ല​യി​രു​ത്തി. റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പൈ​പ്പ് സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി മെ​റ്റ​ലും മ​ണ്ണും വി​രി​ച്ച് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും​ഓ​രോ ര​ണ്ടു കി​ലോ​മീ​റ്റ​റും പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ചു ക​ഴി​യു​മ്പോ​ൾ പി​ഡ​ബ്ലു​ഡി റോ​ഡ്സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ റോ​ഡ് ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.​

വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​യി 65 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

പേ​രൂ​ർ​ക്ക​ട-​കി​ഴ​ക്കേ​മു​ക്കോ​ല, അ​മ്പ​ല​മു​ക്ക്-​പ​രു​ത്തി​പ്പാ​റ, പേ​രൂ​ർ​ക്ക​ട-​ഊ​ളം​മ്പാ​റ, എ​ൻ​സി​സി റോ​ഡ്, പ്ലാ​മൂ​ട് -വൈ​എം​ആ​ർ, തേ​ക്കും​മ്മൂ​ട്-​പ്ലാ​മൂ​ട്, കേ​ശ​വ​ദാ​സ​പു​രം-​ത​യ്ക്കാ​ട് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ന്നും നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

കു​ട​പ്പ​ന​ക്കു​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, പി​ഡ​ബ്ലു​ഡി റോ​ഡ്സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.