ലോ​ഡു​മാ​യി വ​ന്ന ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Tuesday, December 7, 2021 11:49 PM IST
കാ​ട്ടാ​ക്ക​ട : ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​മ​ങ്കാ​ട്ടു​ക​ട​വ് പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

പെ​രു​കാ​വ് ഭാ​ഗ​ത്തു​നി​ന്ന് മ​ങ്കാ​ട്ടു​ക​ട​വി​ലെ ഒ​രു സൈ​റ്റി​ലേ​ക്ക് ലോ​ഡു​മാ​യി​വ​ന്ന ലോ​റി ഇ​ട​റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ മ​തി​ൽ ഇ​ടി​ഞ്ഞ് ലോ​റി ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. മ​ങ്കാ​ട്ടു​ക​ട​വ് സ്വ​ദേ​ശി​നി ശോ​ഭ​ന​യു​ടെ വീ​ട്ടി​ലേ​ക്ക് ലോ​റി​പ​തി​ച്ച് വീ​ടി​ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു.

അ​പ​ക​ട​സ​മ​യ​ത്ത് ലോ​റി​യി​ൽ നി​ന്ന് ഡ്രൈ​വ​ർ ചാ​ടി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.​ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ലോ​റി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി.