മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കു​ള്ള കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 400 ആ​യി വ​ർ​ധി​പ്പി​ച്ചു
Friday, January 21, 2022 11:52 PM IST
തിരുവനന്തപുരം: ജി​ല്ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ഐസിയു ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ്. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 205ൽ ​നി​ന്ന് 400 ആ​യി ഉ​യ​ർ​ത്തി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. ഐസിയു കി​ട​ക്ക​ക​ളു​ടെ എ​ണ്ണം നി​ല​വി​ലെ 21ൽ ​നി​ന്ന് ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ചു. കോ​വി​ഡ് ഇ​ത​ര രോ​ഗ​ങ്ങ​ൾ​ക്കു​ള്ള കി​ട​ത്തി ചി​കി​ത്സ കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ളെ കോ​വി​ഡ് അ​നു​ബ​ന്ധ ചി​കി​ത്സ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

കാ​റ്റ​ഗ​റി സി ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഒപി സ​ജ്ജീ​ക​രി​ക്കാ​നും അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​നു​മാ​ണ് നി​ർ​ദേ​ശം. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​റ്റ​ഗ​റി ബി ​രോ​ഗി​ക​ളെ സിഎ​സ്എ​ൽടിസി​ക​ളി​ലേ​ക്കും കാ​റ്റ​ഗ​റി എ ​വി​ഭാ​ഗ​ത്തി​ലു​ള്ള രോ​ഗി​ക​ളെ ഹോം ​ഐ​സൊ​ലേ​ഷ​നി​ലേ​ക്കും മാ​റ്റ​ണം. റ​ഫ​റ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മെ​ഡി​ക്ക​ൽ കേ​ള​ജി​ലെ കാ​റ്റ​ഗ​റി ബി ​രോ​ഗി​ക​ൾ​ക്കു​ള്ള റ​ഫ​റ​ൽ കേ​ന്ദ്ര​മാ​യി പേ​രൂ​ർ​ക്ക​ട സ​ർ​ക്കാ​ർ ഇഎ​സ്ഐ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കും.

നോ​ൺ ക്ലി​നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി പു​ന​ർ​വി​ന്യ​സി​ക്ക​ണം. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ധി​ക ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​തു​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ വി​ന്യാ​സി​ക്കാ​നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ന്‍റെ​യും ഡാ​റ്റ അ​പ്ഡേ​ഷ​ന്‍റെ​യും ചു​മ​ത​ല​യു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​ർ ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്ട്രി​ക് പ്രോ​ഗ്രാം മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് യൂ​ണി​റ്റു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005ലെ ​സെ​ക്‌ഷ​ൻ 51 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.