കോ​ണ്‍​ഗ്ര​സ് മെ​മ്പ​റെ ആ​ക്ര​മി​ച്ചു; വീ​ട് അ​ടി​ച്ച് ത​ക​ര്‍​ത്തു
Friday, January 21, 2022 11:52 PM IST
വെ​ള്ള​റ​ട: അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടം​തി​ട്ട വാ​ര്‍​ഡ് മെ​മ്പ​ര്‍ ജ​യ​നു​നേ​രെ ആ​ക്ര​മ​ണം. വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്തതായും പരാതിയുണ്ട്. ജയൻ സു​ഹൃ​ത്ത​ക്ക​ളാ​യ നാ​ലു പേ​രു​മാ​യും സം​സാ​രി​ച്ച് നി​ല്‍​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. എ​ഡി​എ​സ് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ സി​പി​എം പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് മെ​ന്പ​ർ ആ​രോ​പി​ച്ചു. ജ​യ​ന്‍, സ​ന​ല്‍ കു​മാ​ര്‍, ഷി​ബു, അ​ജി, ഷൈ​ജു എ​ന്നി​വ​ര്‍​ക്കാ​ണ് സാര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ​ വെ​ള്ള​നാ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സിപിഎം പ്രദേശിക നേതാവിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് കോൺഗ്രസ് ആരോപിച്ചു. വേ​ട്ട​ക്കാ​ര​നെ സം​ര​ക്ഷി​ക്കു​ക​യും ഇ​ര​യെ ശി​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി പോ​ലീ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ത​യ്യാ​റാ​കു​മെ​ന്നും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ ച​ന്ദ്ര​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ലം കോ​വ​ളം എം​എ​ല്‍​എ എം. ​വി​ന്‍​സ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍. വ​ല്‍​സ​ല​ന്‍, ഡി​സി​സി സെ​ക്ര​ട്ട​റി മാ​രാ​യ സു​ബ്ര​ഹ്മ​ണ്യ പി​ള്ള, വി​നോ​ദ് സെ​ന്‍, പി. ​കെ. ശ​ശി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ജ​യ ച​ന്ദ്ര​ന്‍ , അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ല്‍​സ​ലാ രാ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി എ​ന്നി​വ​ര്‍ ജ​യ​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു.