സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Saturday, January 22, 2022 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ രൂ​പീ​ക​രി​ച്ച ഇ​ൻ​ഫെ​ക്‌​ഷ​ൻ ക​ൺ​ട്രോ​ൾ ടീ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ലൈ​ബ്ര​റി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം 24 മു​ത​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യാ​യി ക്ര​മീ​ക​രി​ച്ചു. ലൈ​ബ്ര​റി അം​ഗ​ത്വ വി​ത​ര​ണം ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ലൈ​ബ്ര​റി​യി​ൽ ര​ണ്ട് വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.

പു​സ്ത​ക​ങ്ങ​ൾ എ​ടു​ത്ത​തി​ന് ശേ​ഷം ലൈ​ബ്ര​റി വ​ള​പ്പി​ൽ കൂ​ട്ടം​കൂ​ടു​ന്ന​തി​ന് അ​നു​വ​ദി​ക്കി​ല്ല. സ​ർ​ക്കു​ലേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ, അ​ഡ്മി​ഷ​ൻ കൗ​ണ്ട​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​യ​ന​ക്കാ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. റ​ഫ​റ​ൻ​സ്, പ​ത്ര​വാ​യ​ന മു​റി​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ വാ​യ​ന അ​നു​വ​ദി​ക്കൂ.