ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം: പ്ര​തി​ പി​ടി​യി​ൽ
Sunday, May 15, 2022 1:08 AM IST
വെ​ള്ള​റ​ട: നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​യെ വെ​ള്ള​റ​ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര ആ​ണ്ടി​വി​ളാ​കം ചാ​ന​ല്‍ അ​ര​ക​ത്ത് ഗോ​പി​ആ​ശാ​രി (ഊ​ള​ന്‍ ഗോ​പി -55) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 27 ന് ​വെ​ള്ള​റ​ട താ​ഴെ​ക്ക​ര ക​ളി​യ്ക്ക​ല്‍ ശ്രീ ​ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വീ​ടു​ക​ളി​ല്‍ നി​ന്നും സൈ​ക്കി​ള്‍ മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടൂ​രി​ലെ ഒ​രു ഷോ​പ്പ് കു​ത്തി പൊ​ളി​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. വെ​ള്ള​റ​ട സി​ഐ മൃ​തു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.