കാ​ർ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന കേ​സ്: നാ​ലു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ
Saturday, May 21, 2022 11:30 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​ർ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ​ക്കൂ​ടി അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ 13ന് ​രാ​ത്രി 8.30ന് ​ആ​നാ​ട് കി​ഴ​ക്കും​ക​ര കി​ഴ​ക്കേ​കോ​ണ​ത്ത് വീ​ട്ടി​ൽ മോ​ഹ​ന പ​ണി​ക്ക​രെ ആ​ക്ര​മി​ച്ച നി​ല​യ്ക്കാ​മു​ക്ക് പ​ള്ളി തെ​ക്ക​തി​ൽ വീ​ട്ടി​ൽ ഷി​ബു (35) ക​ര​വാ​രം സ​ലീ​ന മ​ൻ​സി​ലി​ൽ ന​സീ​ർ (39), ക​ട​യ്ക്കാ​വൂ​ർ ആ​ർ.​ബി. ഭ​വ​നി​ൽ രാ​ജേ​ഷ് (35), ക​ട​യ്ക്കാ​വൂ​ർ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ സ​ജീ​ർ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന​വൂ​ർ വാ​ഴൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ നാ​സിം (43)പ​ന​വൂ​ർ റാ​ഷി​ദ് (40)എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

11 പ​വ​ൻ മാ​ല​യും മോ​തി​ര​വും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 28,000 രൂ​പ​യും വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ഴ്സും മ​റ്റു രേ​ഖ​ക​ളും പ്ര​തി​ക​ൾ ക​വ​രു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ സൈ​ജു നാ​ഥ്, എ​സ്ഐ​മാ​രാ​യ വി​നീ​ഷ്, മ​നോ​ജ്, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ്, ഷി​ജു, അ​നു​പ്, വി​നീ​ഷ്, വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ലെ പോ​ലി​സു​കാ​രാ​യ അ​ഷ്റ​ഫ്, സ​ജീ​ർ, ഗോ​പ​ൻ, ഷി​ബു, റാ​ഫി എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.