പി​താ​വി​ന്‍റെ പുനർവി​വാ​ഹം: മ​ക​ൻ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു
Sunday, May 22, 2022 11:26 PM IST
കാ​ട്ടാ​ക്ക​ട : പി​താ​വ് വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന്‍റെ വി​രോ​ധ​ത്തി​ൽ മ​ക​ൻ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത​താ​യി പ​രാ​തി. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍റെ വീ​ടാ​ണ് മ​ക​ൻ സ​ന​ൽ​കു​മാ​റും സു​ഹൃ​ത്തു​ക്ക​ളും അ​ടി​ച്ച് ത​ക​ർ​ത്ത​താ​യി പ​രാ​തി​യു​ള്ള​ത്. വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഘം 45000 രൂ​പ അ​പ​ഹ​രി​ച്ച​താ​യും വ​സ്ത്ര​ങ്ങ​ളും അ​ഞ്ച് നാ​ട​ൻ കോ​ഴി​ക​ളെ മോ​ഷ്ടി​ച്ച​താ​യും മ​നോ​ഹ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന താ​ൻ വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് മ​ക​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് മ​നോ​ഹ​ര​ൻ ന​മ​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭാ​ര്യ മ​രി​ച്ച​തി​നു​ശേ​ഷം മ​നോ​ഹ​ര​ൻ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ക​നും മ​ക​ൾ​ക്കും പാ​ര​മ്പ​ര്യ​മാ​യി ന​ൽ​കാ​നു​ള്ള സ്വ​ത്തു​ക്ക​ളെ​ല്ലാം നേ​ര​ത്തെ വീ​തി​ച്ചു​ന​ൽ​കി​യി​രു​ന്നു.
നി​ല​വി​ൽ താ​മ​സി​ക്കു​ന്ന വീ​ടും സ്ഥ​ല​വും താ​ൻ ഒ​റ്റ​യ്ക്ക് അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ​താ​ണെ​ന്നാ​ണ് മ​നോ​ഹ​ര​ൻ പ​റ​യു​ന്ന​ത്. ഭാ​ര്യ മ​രി​ച്ച​തോ​ടെ ത​ന്‍റെ കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ക​നും മ​റ്റു​നാ​ലു​പേ​രു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും മ​നോ​ഹ​ര​ൻ പ​റ​ഞ്ഞു. പ​രാ​തി​യി​ൽ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.