കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Monday, May 23, 2022 11:30 PM IST
പേ​രൂ​ർ​ക്ക​ട: കാ​ച്ചാ​ണി വാ​ർ​ഡി​ലെ മ​ണ​ല​യം സെ​ന്‍റ് ഷാ​ന്താ​ൾ സ്കൂ​ളി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും വാ​ർ​ഡ് കൗ​ൺ​സി​ല​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് കാ​ച്ചാ​ണി വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​സ്. ക്രി​സ്റ്റ​ഫ​ർ, ജി​ജു എ​സ്. രാ​ജ്, യു.​ജി. സ​ജി​ത്ത്കു​മാ​ർ, എം.​ഹ​രി​ലാ​ൽ കു​മാ​ർ, എം. ​സു​രേ​ന്ദ്ര​ൻ, ആ​ന്‍റ​ണി ജോ​സ​ഫ്, സ​ത്യ​രാ​ജ്, മ​ണി​ക​ണ്ഠ​ൻ, സ​ന്തോ​ഷ്, വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.