മ​ണ​ക്കാ​ട് സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​രം​ഭി​ച്ചു
Friday, May 27, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ട് സ​ഹാ​യ​മാ​താ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ സ​ഹാ​യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. 25നു ​വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ളം​പാ​ട​ൽ കൊ​ടി​യേ​റ്റി.

തു​ട​ർ​ന്ന് ഫൊ​റോ​ന വി​കാ​രി മോ​ണ്‍. ഡോ. ​നി​ക്കോ​ളാ​സ് ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ജി​ജി ക​ല​വ​നാ​ൽ എ​സ്ഡി​ബി, ഫാ. ​സ​ജി എ​ളം​ന്പാ​ശേ​രി എ​സ്ഡി​ബി, ഫാ. ​ടോ​ണി എ​സ്ഡി​ബി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​റ​വ. ഫാ. ​ക്ലീ​റ്റ​സ് വി​ൻ​സ​ന്‍റി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ത​മി​ഴ് ദി​വ്യ​ബ​ലി​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു ഫാ. ​ജോ​ർ​ജ് മു​ട്ട​ത്തു​പ​റാ​വി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​ന്ധ്യാ​വ​ന്ദ​ന​വും ദി​വ്യ​ബ​ലി​യും വ​ച​ന സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾ ദി​വ​സ​മാ​യ 29ന് ​രാ​വി​ലെ 10.30ന് ​ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.