പെ​ന്‍​ഷ​ന്‍ തു​ക സ​ബ് ട്ര​ഷ​റി​യി​ല്‍ നി​ന്നും ത​ട്ടി​യെ​ടു​ത്ത ജൂ​ണിയ​ര്‍ സൂ​പ്ര​ണ്ട് അ​റ​സ്റ്റി​ല്‍
Friday, May 27, 2022 11:04 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : വ​യോ​ദി​ക​യു​ടെ പെ​ൻ​ഷ​ൻ തു​ക ട്ര​ഷ​റി​യി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് അ​റ​സ്റ്റി​ൽ.
കോ​ട്ട​യം ക​റു​ക​ച്ചാ​ൽ സ​ബ് ട്ര​ഷ​റി ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ചെ​ങ്ക​ൽ കോ​ട​ങ്ക​ര സ്വ​ദേ​ശി ആ​ര്‍. യു ​അ​രു​ൺ ( 38 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ കെ.​കെ. ക​മ​ല​മ്മ​യു​ടെ ചെ​ക്ക് ലീ​ഫ് വ്യാ​ജ ഒ​പ്പി​ട്ട് അ​സ​ല്‍ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ച്ച് 18,000 രൂ​പ നെ​യ്യാ​റ്റി​ന്‍​ക​ര പെ​ന്‍​ഷ​ന്‍ പെ​യ്മ​ന്‍റ് സ​ബ് ട്ര​ഷ​റി​യി​ല്‍ നി​ന്ന് അ​രു​ണ്‍ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് കേ​സ്. ത​ന്‍റെ പെ​ൻ​ഷ​ൻ തു​ക മാ​റു​ന്ന​തി​നാ​യി 18,000 രൂ​പ​യു​ടെ ചെ​ക്ക് അ​രു​ണി​ന് ക​മ​ല​മ്മ കൈ​മാ​റി​യി​രു​ന്നു. ക​മ​ല​മ്മ ന​ൽ​കി​യ ചെ​ക്കി​ൽ തി​രു​ത്ത് ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​രു​ണ്‍ ചെ​ക്ക് കൈ​ക്ക​ലാ​ക്കി. പി​ന്നീ​ട് ക​ഴി​ഞ്ഞ 19 ന് ​നെ​യ്യാ​റ്റി​ൻ​ക​ര പെ​ൻ​ഷ​ൻ പേ​യ്മെ​ന്‍റ് സ​ബ് ട്ര​ഷ​റി​യി​ൽ ചെ​ക്ക് സ​മ​ര്‍​പ്പി​ച്ച് തു​ക പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്ര​കാ​രം ഒ​രു പി​ന്‍​വ​ലി​ക്ക​ല്‍ താ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന ക​മ​ല​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ട്ര​ഷ​റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര പെ​ന്‍​ഷ​ന്‍ പേ​യ്മെ​ന്‍റ് സ​ബ് ട്ര​ഷ​റി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് അ​രു​ണി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്തു. ക​റു​ക​ച്ചാ​ല്‍ സ​ബ് ട്ര​ഷ​റി​യി​ല്‍ നി​ന്നും കാ​ട്ടാ​ക്ക​ട ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സി​ലേ​യ്ക്ക് ന​ല്‍​കി​യ നി​ര്‍​ദേ​ശ പ്ര​കാ​രം നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സി​ല്‍ പ​രാ​തി സ​മ​ര്‍​പ്പി​ച്ചു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​രു​ണി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.