വ​നി​ത ക്ലാ​ർ​ക്കി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി; അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സെ​ടു​ത്തു
Friday, June 24, 2022 1:52 AM IST
നെ​ടു​മ​ങ്ങാ​ട്: വ​നി​ത ക്ലാ​ർ​ക്കി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നും കോ​ൺ​ഗ്ര​സ്‌ നേ​താ​വു​മാ​യ അ​ഡ്വ. ബി.​ആ​ർ.​എം. ഷ​ഫീ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ത​ന്നെ മ​ർ​ദി​ച്ചെ​ന്നും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഷ​ഫീ​ർ ന​ൽ​കി​യ ചെ​ക്കു​ക​ൾ പ​രാ​തി​ക്കാ​രി​യു​ടെ അ​ക്കൗ​ണ്ട് വ​ഴി മാ​റി​ക്കൊ​ടു​ത്തി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് മ​ർ​ദി​ച്ച​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ത​ന്നെ വ​ഞ്ചി​ച്ച് വ​ക്കാ​ല​ത്ത് ന​ൽ​കി​യ ആ​ളു​ക​ളി​ൽ നി​ന്നും പ​ണം വാ​ങ്ങു​ക​യും ഓ​ഫീ​സി​ലു​ള്ള വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വാ​ക്ക് ത​ർ​ക്കം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു അ​ഭി​ഭാ​ഷ​ക​നും പ​റ​യു​ന്നു. ചാ​യം സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും ലീ​ഗ​ൽ ഒ​പ്പീ​നി​യ​നു വേ​ണ്ടി സൂ​ക്ഷി​ച്ച നാ​ല് പ്ര​മാ​ണ​ങ്ങ​ൾ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നു കാ​ണി​ച്ച് പ​രാ​തി​ക്കാ​രി പ​രാ​തി ന​ൽ​കു​ന്ന​തി​നു മു​ൻ​പ് ബി.​ആ​ർ.​എം ഷ​ഫീ​റും പേ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടു കൂ​ട്ട​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.