നാ​ളെ​ക്കാ​യി വാ​യി​ക്കാം പ​ദ്ധ​തി​യു​മാ​യി ചാ​യം ഓ​ൾ സെ​യി​ന്‍റ്സ് സ്കൂ​ൾ
Sunday, June 26, 2022 12:04 AM IST
വി​തു​ര :വാ​യ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ​ക്കാ​യി വാ​യി​ക്കാം പ​ദ്ധ​തി​യു​മാ​യി ചാ​യം ഓ​ൾ സെ​യി​ന്‍റ്സ് സ്കൂ​ൾ. വി​ദ്യാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​രു​ന്ന പു​സ്ത​ക​ങ്ങ​ൾ ക്ലാ​സ് മു​റി​യി​ലൊ​രു​ക്കി​യ ലൈ​ബ്ര​റി​യി​ലൂ​ടെ പ​ര​സ്പ​രം കൈ​മാ​റി വാ​യ​ന​ലോ​കം വി​പു​ല​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പി.​എ​ൻ.​പ​ണി​ക്ക​രു​ടെ ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്ത് ക​വി ഒ.​എ​ൻ.​വി. കു​റു​പ്പി​ന്‍റെ മ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യ രാ​ജീ​വ് ഒ.​എ​ൻ.​വി. പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ മ​ദ​ർ മ​രി​യ​റ്റ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ എ​മി​ലി തെ​ക്കേ​ത്തെ​രു​വി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സാ​ന്‍റ മ​രി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ബി ഏ​ബ്ര​ഹാം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി.​എ​സ്.​ഷി​നി, ഹെ​ഡ് ഗേ​ൾ ആ​ൻ​മ​രി​യ ജോ​ഷി, വി​ദ്യാ​ർ​ഥി പ്ര​തി​ധി​ധി​ക​ളാ​യ ആ​ദി​ത്യ​ൻ, റൗ​ല​ഹാ​ഷിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.