റിം​ഗ് റോ​ഡി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, June 27, 2022 11:50 PM IST
കാ​ട്ടാ​ക്ക​ട : മൈ​ല​ക്ക​ര- പൂ​ഴ​നാ​ട്- മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ്- മ​ണ​ക്കാ​ല- പേ​രെ​ക്കോ​ണം റിം​ഗ് റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി. മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് ക​വ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ മ​ല​യോ​ര ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റിം​ഗ് റോ​ഡാ​ണി​ത്. 10 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ ദേ​ശീ​യ പാ​ത ന​വീ​ക​ര​ണം 2025 ഓ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള റോ​ഡു​ക​ളി​ൽ 50 ശ​ത​മാ​ന​ത്തോ​ളം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കെ. ​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ലാ​ൽ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​റു​പു​ഷ്പം, പ​ന്ത ശ്രീ​കു​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.