"ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്': പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, July 3, 2022 12:10 AM IST
കി​ളി​മാ​നൂ​ർ: "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്' പ​ദ്ധ​തി​യു​ടെ കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം മ​ല​യാ​മ​ഠം ജം​ഗ്ഷ​നി​ൽ നി​ന്നു തു​ട​ങ്ങി​യ വി​ളം​ബ​ര ജാ​ഥ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ചു. ഊ​രൂ​ട്ടു​മ​ണ്ഡ​പം ക്ഷേ​ത്ര ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​ജി. ഗി​രി കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രി​ജ പ​ച്ച​ക്ക​റി​ത്തൈ ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ ന​സീ​മാ​ബീ​വി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ജ​യ​കാ​ന്ത്, ക​സ്തൂ​ർ​ബാ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി​ദ്യാ ന​ന്ദ​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​മാ​രാ​യ കൊ​ട്ട​റ മോ​ഹ​ൻ​കു​മാ​ർ, വി. ​ഉ​ഷാ കു​മാ​രി, ജെ. ​സ​ജി​കു​മാ​ർ, ബ​ൻ​ഷാ ബ​ഷീ​ർ, എ​സ്. സു​മ, ജി. ​ബി​ന്ദു, എ​സ്. ജോ​ഷി, എം.​എ​ൻ ബീ​ന, കെ. ​ലാ​ലു, എ. ​മു​ര​ളീ​ധ​ര​ൻ, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ടി.​എ​സ്. അ​ൽ​സി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.