റോ​ഡി​ൽ കു​ഴി​യ​ട​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Saturday, August 6, 2022 11:23 PM IST
കാ​ട്ടാ​ക്ക​ട: ആ​റു​വ​ർ​ഷ​ത്തോ​ള​മാ​യി ന​വീ​ക​ര​ണം മു​ട​ങ്ങി​യ കാ​ട്ടാ​ക്ക​ട റോ​ഡി​ലെ കു​ഴി​യ​ട​ച്ചു പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ക്കു​ട്ടി സ​തീ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഗൗ​തം കാ​ട്ടാ​ക്ക​ട, അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യം, അ​ജു തു​ട​ങ്ങി​വ​ർ നേ​തൃ​ത്വം ന​ൽ​കി.മ​ഴ​പെ​യ്ത് റോ​ഡി​ലെ കു​ഴി​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ഇ​രു ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.