വീ​ട്ട​മ്മ​യെ കൊ​ന്ന് കി​ണ​റ്റി​ലി​ട്ട സം​ഭ​വം: പ്രതി ചെന്നൈയിൽ പിടിയിൽ
Monday, August 8, 2022 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​രം ദേ​വ​സ്വം ലെയി​നി​ൽ മീ​ന​കു​ന്ന് വീ​ട്ടി​ൽ മ​നോ​ര​മ (60) യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി ആ​ദം അ​ലി (22) ചെ​ന്നൈ​യി​ൽ പി​ടി​യി​ലാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15 ഓ​ടെ ചെ​ന്നൈ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും റെ​യി​ൽ​വേ പോ​ലീ​സാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​ര​ള പോ​ലീ​സ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തി​നു പി​ന്നാ​ലെ റെ​യി​ൽ​വേ പോ​ലീ​സ് കേ​ര​ള പോ​ലീ​സി​ന് വി​വ​രം കൈ​മാ​റി. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ ചെ​ന്നൈ​യി​ലേ​ക്ക് അ​യ​ച്ച​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ കു​മാ​ർ അ​റി​യി​ച്ചു.
പ്ര​തി സം​സ്ഥാ​നം വി​ടു​മെ​ന്ന സാ​ധ്യ​ത മു​ൻ​നി​ർ​ത്തി പ്ര​തി​യു​ടെ ഫോ​ട്ടോ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണ സം​ഘം അ​യ​ച്ച് കൊ​ടു​ത്തി​രു​ന്നു. അ​തി​നി​ടെ ആ​ദം അ​ലി​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​ഞ്ച് പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​നോ​ര​മ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​ലു​ക​ളി​ൽ ക​ല്ലു കെ​ട്ടി സ​മീ​പ​ത്തെ കി​ണ​റ്റി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലും മ​ര​ണ​കാ​ര​ണം ക​ഴു​ത്ത് ഞെ​രി​ച്ച​ാണെന്ന് സ്ഥി​രീക​രി​ച്ചു.
മ​നോ​ര​മ​യു​ടെ മൃ​ത​ദേ​ഹം പ്ര​തി കി​ണ​റ്റി​ൽ ത​ള്ളു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് മ​നോ​ര​മ​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നി​ടെ ആ​ദം അ​ലി ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് മ​നോ​ര​മ​യു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യെ​ന്നും അ​വ​രെ മ​ർ​ദി​ച്ചു​വെ​ന്നും പ​റ​ഞ്ഞ ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ സു​ഹൃ​ത്തു​ക്ക​ളോ​ട് സ​ഹാ​യം തേ​ടി​യി​രു​ന്നു​വെ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.
ആ​ദം അ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റ് തൊ​ഴി​ലാ​ളി​ക​ൾ ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പാ​ണ് മ​നോ​ര​മ​യു​ടെ വീ​ടി​ന് സ​മീ​പം താ​മ​സ​ത്തി​നെ​ത്തി​യ​ത്. സ​മീ​പ​ത്തെ വീ​ട് പ​ണി​ക്കെ​ത്തി​യ ഇ​വ​ർ മ​നോ​ര​മ​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​വ​ർ കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​നോ​ര​മ​യു​ടെ ഭ​ർ​ത്താ​വ് ദി​ന​രാ​ജ് വ​ർ​ക്ക​ല​യി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യ ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ മ​നോ​ര​മ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.
തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ നി​ന്നും രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ് ക​ഴു​ത്തി​ൽ തു​ണി ക​ണ്ടെ​ത്തി​യ​ത്. കാ​ലു​ക​ൾ കൂ​ട്ടി​കെ​ട്ടി ക​ല്ല് കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ര​ക്ഷ​പ്പെ​ടാ​ൻ മൊ​ബൈ​ൽ ക​ണ​ക്ഷ​ൻ എ​ടു​ത്ത് ന​ൽ​കാ​നും ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​വും പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​ത്. ഇ​യാ​ൾ മൂ​ന്ന് ദി​വ​സം മു​ൻ​പ് പ​ബ്ജി ക​ളി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ണ്‍ ത​ല്ലി ത​ക​ർ​ത്തു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി. ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദം അ​ലി വീ​ഡി​യോ ഗെ​യി​മി​ന് അ​ടി​മ​യാ​ണെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.
കൊ​ല​പാ​ത​ക​ത്തി​ന് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്. മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ ഇ​യാ​ൾ​ക്ക് പ​ര​സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ണ്ടാ​കും. ക​മ്മീ​ഷ​ണ​ർ ഇ​ന്ന​ലെ മ​നോ​ര​മ​യു​ടെ വീ​ടും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കി​ണ​റും പ​രി​ശോ​ധി​ച്ചു. ദി​ന​രാ​ജും മ​നോ​ര​മ​യും കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ണ​ലി​ൽ നി​ന്നും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രാ​ണ്. മ​നോ​ര​മ​യു​ടെ വീ​ട്ടി​ൽ നി​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.