ത​ല​സ്ഥാ​ന​ത്തെ വ​ർ​ണാ​ഭ​മാ​ക്കി ശോ​ഭാ​യാ​ത്ര
Friday, August 19, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം : കൃ​ഷ്ണ വേ​ഷം കെ​ട്ടി​യെ​ത്തി​യ ബാ​ലി​കാ​ബാ​ല​ന്മാ​ർ ത​ല​സ്ഥാ​ന​ത്തെ വ​ർ​ണാ​ഭ​മാ​ക്കി. ബാ​ല​ഗോ​കു​ലം സം​ഘ​ടി​പ്പി​ച്ച ജ​ന്മാ​ഷ്ട​മി ശോ​ഭാ​യാ​ത്ര​യി​ൽ നൂ​റു​ക​ണ​ക്കി​ന് ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​ർ​ക്കൊ​പ്പം രാ​ധ​മാ​രും കു​ചേ​ല​ന്മാ​രും ചേ​ർ​ന്ന​തോ​ടെ ഘോ​ഷ​യാ​ത്ര​യ്ക്കു ശോ​ഭ​യേ​റി. ഉ​റി​യ​ടി​ക്കു​ന്ന കൃ​ഷ്ണ​ൻ, ഊ​ഞ്ഞാ​ലാ​ടു​ന്ന കൃ​ഷ്ണ​ൻ, ഉ​ര​ൽ വ​ലി​ക്കു​ന്ന കൃ​ഷ്ണ​ൻ, ഗോ​വ​ർ​ദ്ധ​നം ഉ​യ​ർ​ത്തു​ന്ന കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ കാ​ഴ്ച​ക്കാ​ർ​ക്കും കൗ​തു​ക​മാ​യി. കേ​ര​ളീ​യ വേ​ഷ​ധാ​രി​ക​ളാ​യ അ​മ്മ​മാ​രും മു​ത്തു​ക്കു​ട​യേ​ന്തി​യ ബാ​ലി​കാ ബാ​ല​ന്മാ​രും ശോ​ഭാ​യാ​ത്ര​ക്ക് നി​റ​പ്പ​കി​ട്ടേ​കി.

ത​ല​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പു​രാ​ണ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ച്ചു​ള്ള വേ​ഷ​ധാ​രി​ക​ളാ​യ കു​ട്ടി​ക​ളും അ​മ്മ​മാ​രും ന​ഗ​ര​ത്തി​ൽ പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ത്തു ചേ​ർ​ന്നു. ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ചെ​റു​ശോ​ഭാ​യാ​ത്ര​ക​ളാ​യി പാ​ള​യം മ​ഹാ​ഗ​ണ​പ​തി​ക്ഷേ​ത്ര സ​ന്നി​ധി​യി​ലെ​ത്തി. തു​ട​ർ​ന്ന് മ​ഹാ​ശോ​ഭാ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. വൈ​കു​ന്നേ​രം ആ​റോ​ടെ എം​ജി റോ​ഡ് വ​ഴി പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു. ആ​റ്റു​കാ​ൽ ദേ​വീ ക്ഷേ​ത്ര ട്ര​സ്റ്റ് കു​ട്ടി​ക​ൾ​ക്കെ​ല്ലാം അ​വ​ൽ​പൊ​തി പ്ര​സാ​ദ​മാ​യി ന​ൽ​കി.